അഭിനന്ദന്റെ തോക്ക് പാക്കിസ്ഥാന്‍ കൈമാറിയില്ല

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ തോക്ക് പാകിസ്താന്‍ കൈമാറിയില്ലെന്ന് റിപ്പോര്‍ട്ട്. അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്താന്‍ വെള്ളിയാഴ്ച കൈമാറിയത്. മിഗ് 21 ബേസന്‍ യുദ്ധവിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തോക്കുണ്ടായിരുന്നു.

ഇതുപയോഗിച്ച് തന്നെ പിടികൂടാനെത്തിയ പാകിസ്താനിലെ തദ്ദേശവാസികളില്‍ നിന്ന് രക്ഷപെടാന്‍ അഭിനന്ദന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഭിനന്ദനൊപ്പം പാകിസ്താന്‍ വിട്ട് നല്‍കി വസ്തുക്കളുടെ പട്ടികയില്‍ തോക്കില്ല.

ഭൂപടം, അതിജീവനത്തിനുള്ള കിറ്റ്, ചില രേഖകള്‍ തുടങ്ങിയ സാധനങ്ങളും അഭിനന്ദന്റെ കൈവശമുണ്ടായിരുന്നെങ്കിലും പാക് സൈനികര്‍ പിടികൂടുന്നതിന് മുമ്പായി അദ്ദേഹം അതെല്ലാം നശിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെയാണ് പാകിസ്താന്‍ അഭിനന്ദനെ വാഗാഅട്ടാരി അതിര്‍ത്തിയില്‍ ബിഎസ്എഫിന് കൈമാറിയത്. ഈ സമയത്ത് കിറ്റുകളോ ബാഗോ മറ്റു സാധനങ്ങളോ ഉണ്ടായിരുന്നില്ല. സൈനിക വേഷത്തില്‍ മോതിരവും നീല കാസിയോ ജി ഷോക്ക് വാച്ചും അദ്ദേഹം ധരിച്ചിരുന്നു.

pathram:
Related Post
Leave a Comment