മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

മുംബൈ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍2 വില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വിമാനത്താവള അധികൃതര്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

അടുത്ത 12 മണിക്കൂറിനുള്ളില്‍ മുംബൈ വിമാനത്താവളത്തിനുള്ളില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു രാവിലെ 11 മണിയോടെ ലഭിച്ച സന്ദേശം. സന്ദേശം വന്നതോടെ വിവിധ എയര്‍ലൈനുകളുടെ ഓഫീസും, യാത്ര തിരിക്കാനുള്ളതും, അറൈവല്‍ ഏരിയയും ഒഴിപ്പിച്ചു. റണ്‍വേയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് റണ്‍വേ അടച്ചിടുന്നത്. ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 വില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

pathram:
Leave a Comment