ഇസ്ലാമാബാദ്: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യത്ത് ബോംബിടുന്നതിനു വേണ്ടി അഭിനന്ദന്‍ പാകിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ചെയ്തിരിക്കുന്നത് പാകിസ്താനെതിരായ കുറ്റകൃത്യമാണെന്നും അതില്‍ വിചാരണ നേരിടണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം നടത്തുന്നതിനിടെയാണ് വ്യോമസേനയുടെ മിഗ്21 ബൈസണ്‍ തകര്‍ന്നുവീണ് വിങ് കമാന്‍ഡന്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്താന്റെ പിടിയിലായത്. രാജ്യാന്തര തലത്തില്‍ നടന്ന ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അഭിനന്ദനെ മോചിക്കാന്‍ ഇന്നലെ പാകിസ്താന്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടെ, അഭിനന്ദനെ വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളി. അട്ടാരിവാഗ അതിര്‍ത്തിയിലൂടെ മാത്രമേ തിരിച്ചയക്കൂവെന്ന് പാകിസ്താന്‍ വ്യക്തമാക്കി. വൈകിട്ട് നാലു മണിക്ക് ശേഷമായിരിക്കും അഭിനന്ദന്‍ വാഗായില്‍ എത്തുക. ഇതേതുടര്‍ന്ന് വാഗയിലെ പതിവ് ബിറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കി. ചടങ്ങ് വീക്ഷിക്കാന്‍ പതിവായി എത്തിയിരുന്ന പൊതുജനങ്ങള്‍ക്ക് ഇന്ന് അതിര്‍ത്തിയില്‍ പ്രവേശനമുണ്ടാവില്ല.
അതേസമയം, അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും വ്യോമസേന ഉന്നതരും വാഗയില്‍ എത്തി. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ഡി കുര്യന്‍ ആയിരിക്കും അഭിനന്ദനെ സ്വീകരിക്കുക. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. പ്രോട്ടോക്കോള്‍ തടസ്സമാണ് കാരണം.
റാവല്‍പിണ്ടിയില്‍ നിന്നും രാവിലെ വ്യോമമാര്‍ഗം ലഹോറില്‍ എത്തിച്ച അഭിനന്ദനെ രാജ്യാന്തര റെഡ്‌ക്രോസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. റെഡ്‌ക്രോസിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതോടെ കൈമാറ്റ രേഖയില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഒപ്പുവച്ചു.
Leave a Comment