ചൈനയുള്‍പ്പെടെ ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ചില്ല; ഇത് പാകിസ്താന് ഗുണകരമല്ല; സംയമനം പാലിക്കുന്നതാണ് നല്ലത്‌

വാഷിങ്ടണ്‍: ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ചൈനയുള്‍പ്പെടെ ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ച് സംസാരിച്ചില്ലെന്ന് മുന്‍ പാക് നയതന്ത്രജ്ഞന്‍. യുഎസ്സിലെ മുന്‍ പാക് നയതന്ത്രജ്ഞനായിരുന്ന ഹുസൈന്‍ ഹക്കാനിയാണ് പാകിസ്താനെ പിന്തുണക്കാത്ത ചൈനയടക്കമുള്ള ലോക രാജ്യങ്ങളുടെ നടപടിയില്‍ പരിതപിച്ച് സംസാരിച്ചത്.

പാകിസ്താനിലെ ജെയ്ഷെ ഭീകരവാദ ക്യാമ്പുകളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയത്. മുന്നൂറ്റിയമ്പതോളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന.1971ലെ ഇന്ത്യ – പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തുന്നത്.

‘ഇന്ത്യയുടെ വ്യോമാക്രമണത്തിനു ശേഷം ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ച് സംസാരിച്ചതു കണ്ടില്ല. പാകിസ്താനെ പിന്തുണക്കുന്നതിന് പകരം ഇരു രാജ്യങ്ങളും സ്വയം നിയന്ത്രിക്കണമെന്നാണ് ചൈന പോലും പറഞ്ഞത്’, ഹുസൈന്‍ ഹക്കാനി പറയുന്നു.

‘തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന സംസ്‌കാരം ഇനി ഒരു ലോക രാഷ്ട്രവും വെച്ച് പൊറുപ്പിക്കില്ല. പാകിസ്താന്റെ തീവ്ര ദേശീയതാ വാദം ഈ ലോക കാഴ്ച്ചപ്പാടിനെ കണ്ടില്ലെന്ന് നടിക്കാം. പക്ഷെ അത് ഒരിക്കലും പാകിസ്താന് ഗുണകരമാവില്ല. ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഇന്ത്യയ്ക്കൊപ്പമാണ്. പാകിസ്താനില്‍ കടന്നാണോ ഇന്ത്യ ആക്രമണം നടത്തിയതെന്നതൊന്നും ഇവിടെ ബാധകമല്ല. അതിനാല്‍ ആക്രമം നടന്നുവെന്നത് അംഗീകരിക്കുകയും പ്രശ്നം കൂടുതല്‍ വഷളാക്കാതിരിക്കുകയുമാണ് പാകിസ്താന്‍ ചെയ്യേണ്ടത്. പാകിസ്താനിലെ മൗലിക വാദികളില്‍ നിന്ന് നിരന്തകരം ഭീഷണി നേരിടുന്നയാളാണ് ഹക്കാനി. പാകിസ്താന്‍ സൈന്യത്തിനു പോലും അപ്രിയനാണ് ഇദ്ദേഹം.

pathram:
Leave a Comment