നാലുവയസുകാരിയുടെ ബാറ്റിംഗ് കണ്ട് കണ്ണ്തള്ളി സോഷ്യല്‍ മീഡിയ…ധോണിയെ വെല്ലും കൊച്ചുമിടുക്കി

ബലസോര്‍: നാലുവയസുകാരിയുടെ ബാറ്റിംഗ് കണ്ട് കണ്ണ്തള്ളി സോഷ്യല്‍ മീഡിയ. ക്രിക്കറ്റ് താരങ്ങളെ പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് നാലുവയസുകാരിയുടെ പ്രകടനം.
ഒറീസയിലെ ബലസോര്‍ ജില്ലയിലാണ് സുധുര്‍ത്ഥി എന്ന് കൊച്ചു മിടുക്കിയുടെ വീട്. മഹേന്ദ്ര സിങ്ങ് ധോണിയുടെ കടുത്ത ആരാധികയായ സുധുര്‍ത്ഥിയുടെ ബാറ്റിങ്ങ് സ്‌കില്ലുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ധോണിയുടെ അതേ ശൈലിയിലാണ് മിടുക്കിയുടെ ബാറ്റിങ്ങ്. എന്തിന് മഹിയുടെ ഹെലികോപ്ടര്‍ ഷോട്ട് വരെ അതേപടി ഇവള്‍ അനുകരിക്കുന്നു. വീടിന് മുകളിലുള്ള ടെറസില്‍ വെച്ച് ബാറ്റിങ്ങ് പരിശീലിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ കണക്കെ വൈറലായിരിക്കുന്നത്.

ഇംഗ്ലീഷ് വനിതാ താരം ഡാനിയെല്ലെ വ്യാട്ട് അടക്കമുള്ള പ്രമുഖരാണ് ഈ കൊച്ചു മിടുക്കിയുടെ ബാറ്റിങ്ങ് സ്‌കില്‍ കണ്ട് വീഡിയോ പങ്കുവെച്ചത്. വെസ്റ്റിന്‍ഡീസ് ഫാസ്റ്റ് ബോളര്‍ ടിനോ ബെസ്റ്റ് അടക്കമുള്ളവര്‍ സുധുര്‍ത്ഥിയെ പുകഴ്ത്തി രംഗത്ത് വന്നു

pathram:
Related Post
Leave a Comment