ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് താരം പറയുന്നു. വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ല, അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഓരോരുത്തരും അവരുടെതായ ഇഷ്ടത്തിനാണ് ജീവിക്കുന്നത് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെയാണ് വിലക്കുവാനാവുന്നത്. ജനിച്ചു വളര്‍ന്ന ചുറ്റുപാടും കേട്ടു വളര്‍ന്ന രീതികളും അനുസരിച്ച് ആര്‍ത്തവം ഉള്ളപ്പോള്‍ ക്ഷേത്രത്തില്‍ പോകാന്‍ പറ്റുമോ എന്നൊക്കെ ഭയന്നിട്ടുണ്ട്. തന്റെ മനസിലെ ക്ഷേത്രങ്ങള്‍ക്ക് കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും മണമാണ്.’ അനുമോള്‍ പറഞ്ഞു.
നാട്ടില്‍ നവോത്ഥാനം ആരംഭിക്കേണ്ടത് കാവുകളിലാണെന്ന അഭിപ്രായമാണ് അനുമോള്‍ക്ക് ഉള്ളത്. അതിന് കാരണമായി താരം പറയുന്നത് ഒരു ദേശത്തെ വിശ്വാസത്തിന്റെ പേരില്‍ ഒരുമിപ്പിക്കുന്നതിനുവേണ്ടിയാണ് കാവുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. ശബരിമലയില്‍ പോകേണ്ടവര്‍ പോകട്ടേയെന്നും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് നമ്മള്‍ ജീവിക്കുന്ന ഭൂമി അപ്പോള്‍ സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ച് കാണേണ്ട ആവശ്യം എന്താണെന്നും അനുമോള്‍ ചോദിക്കുന്നു.
Leave a Comment