ഇന്ത്യയ്‌ക്കൊപ്പമെന്ന് സൗദി കിരീടാവകാശി

ന്യൂഡല്‍ഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുള്ളസീസ് അല്‍-സൗദ്. ഭീകരതയും തീവ്രവാദരും ഇരുരാജ്യങ്ങള്‍ക്കുമുള്ള ഭീഷണിയാണ്. രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റമടക്കം എല്ലാ മേഖലയിലും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സൗദി രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ അതിര്‍ത്തികടന്നുള്ള ഭീകരാക്രമണത്തെ കുറിച്ചോ പാകിസ്താനെ കുറിച്ചോ യാതൊരു പരാമര്‍ശവും സൗദി രാജകുമാരന്‍ തയ്യാറായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ഒരുമിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട തന്ത്രപ്രധാന പങ്കാളിയാണ് സൗദി. 2016ല്‍ താന്‍ നടത്തിയ സൗദി സന്ദര്‍ശനം പ്രതിരോധം, ഊര്‍ജം എന്നീ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കിയെന്ന് മോഡി പറഞ്ഞു.

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായും മോഡി വ്യക്തമാക്കി. ഇന്ത്യയുടെ വിശ്വസ്തനായ അയല്‍ക്കാരനും അടുത്ത സുഹൃത്തും ഊര്‍ജ സുരക്ഷയില്‍ സുപ്രധാന ഇറവിടവുമാണ് സൗദി എന്നും മോഡി പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മില്‍ അഞ്ച് മേഖലയിലെ നിക്ഷേപം സംബന്ധിച്ച കരാറുകളിലും ഒപ്പുവച്ചു. ടൂറിസം, ഹൗസിംഗ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ മേഖലകളിലാണ് നിക്ഷേപം. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിലേക്കും സൗദിയെ ക്ഷണിക്കുന്നതായി മോഡി അറിയിച്ചു. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനെകുറിച്ചും ചര്‍ച്ച ചെയ്തതകയി മോഡി വ്യക്തമാക്കി.

അതേസമയം, സൗദി രാജകുമാരനെ വിമാനത്താവളത്തില്‍ പോയി സ്വീകരിച്ച മോഡിയുടെ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. പാകിസ്താന്റെ ‘ഭീകര വിരുദ്ധ’ നിലപാടിനെ പ്രശംസിച്ച സല്‍മാന്‍ രാജകുമാരനെ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മോഡി സ്വീകരിച്ചത്. ദേശീയ താല്‍പര്യത്തെ ഹനിക്കുന്നതാണ് മോഡിയുടെ ‘കെട്ടിപ്പിടിക്കല്‍ നയതന്ത്രം’. പാകിസ്താന് 20 ബില്യണ്‍ ഡോളര്‍ സഹായവും നല്‍കി അവരുടെ ഭീകര വിരുദ്ധ നടപടികളെ പ്രശംസിക്കുകയും ചെയ്തയാളെയാണ് മോഡി സ്വീകരിച്ചത്. ഇത്തരത്തിലാണോ പുല്‍വാമയില്‍ വീരമൃത്യൂവരിച്ചവരെ അനുസ്മരിക്കുന്നത്? കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജെവാല ട്വീറ്റ് ചെയ്തു. മോഡി സല്‍മാന്‍ രാജകുമാരനെ കെട്ടിപ്പിടിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ്

pathram:
Related Post
Leave a Comment