സമയം പോലെ പറ്റിക്കൂടി നിന്ന് നേട്ടമുണ്ടാക്കുന്നവരല്ല എന്‍.എസ്.എസ്; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

ചങ്ങനാശേരി: സമയം പോലെ പറ്റിക്കൂടി നിന്ന് നേട്ടമുണ്ടാക്കുന്നവരല്ല എന്‍.എസ്.എസ് എന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇടതിനൊപ്പമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദത്തിന് മറുപടിയായാണ് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്.

കേരള സംരക്ഷണ യാത്രയിലാണ് കോടിയേരി എന്‍.എസ്.എസ് തങ്ങളോടൊപ്പമാണെന്ന സൂചന നല്‍കി സംസാരിച്ചത്. ഇത്തരത്തില്‍ മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഓര്‍ക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വനിതാ മതിലിലടക്കം ഇടതിനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച എസ്.എന്‍.ഡി.പിക്കു നേരേയുള്ള ഒളിയമ്പായാണ് സുകുമാരന്‍ നായരുടെ പ്രസ്താവന. എന്‍.എസ്.എസിനെ ചെറുതായി കാണേണ്ടെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment