സൗദി: സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയ നാല് പേര്‍ കൂടി പിടിയിലായി. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇവര്‍ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പലര്‍ക്കും ഏജന്റുമാര്‍ തയ്യാറാക്കി നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളാണ് വിനയാകുന്നത്.
വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പേരിലാണ് പിടിയിലാകുന്നവരില്‍ കൂടുതലും. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. അന്വേഷണ ഘട്ടത്തില്‍ എക്സിറ്റില്‍ പോകുന്നവര്‍ ഉംറക്കെത്തുമ്പോള്‍ പിടിയിലാകുന്നുണ്ട്.
പിടിക്കപ്പെടുന്നവര്‍ ഒരു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരും തുടര്‍ന്ന് ആജീവനാന്ത വിലക്കോടുകൂടി നാട് കടത്തപ്പെടുകയുമാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരുടേത് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
Leave a Comment