ലോകകപ്പിനു മുന്‍പുള്ള അവസാന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍…

മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. രണ്ട് ട്വന്റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് മുപ്പതിന് തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന രാജ്യാന്തര മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തും.

രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ണമായോ ഭാഗികമായോ വിശ്രമം നല്‍കും. പകരം കെ എല്‍ രാഹുലാവും ശിഖര്‍ ധവാനൊപ്പം ഓപ്പണറാവുക. എം എസ് ധോണിക്കൊപ്പം റിഷഭ് പന്തിനെ നിലനിര്‍ത്തിയേക്കും. ലോകകപ്പിന് മുന്‍പ് അജിങ്ക്യ രഹാനെ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

pathram:
Related Post
Leave a Comment