ട്വന്റി20; ഇന്ത്യയ്ക്ക് 213 റണ്‍സ് വിജയലക്ഷ്യം

ഹാമില്‍ട്ടന്‍: നിര്‍ണായകമായ മൂന്നാം ട്വെന്റി20യില്‍ ടോസ് നഷ്്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ്20 ഓവറില്‍ നാല് വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ സെയ്‌ഫേര്‍ട്ടും (43) മണ്‍റോ (72)യുമാണ് ആദ്യം പുറത്തായത്. ഇരുവരും മികച്ച തുടക്കം നല്‍കിയത് ന്യൂസിലാന്‍ഡിന് കരുത്തായി. രണ്ടുപേരെയും പുറത്താക്കിയത് കുല്‍ദീപ് യാദവാണ്. പിന്നാലെ വില്ല്യംസണ്‍ (27) ഖലീല്‍ അഹമ്മദിന്റെ പന്തില്‍ കൂടാരം കയറി.
മോശം ഫീല്‍ഡിങ് പ്രകടനമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് കാണാന്‍ കഴിഞ്ഞത്. രണ്ട് ക്യാച്ച് മിസ്സാക്കുകയും നിരവധി ബൗണ്ടറികള്‍ തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്തത് കാണാമായിരുന്നു.
ഇരുടീമുകളും ഒപ്പത്തിനൊപ്പമായതിനാല്‍ ഈ ട്വന്റി20 മത്സരഫലമാണ് പരമ്പര വിജയികളെ തീരുമാനിക്കുക. വെല്ലിങ്ടണില്‍ നടന്ന ആദ്യ ട്വെന്റി20യില്‍ ന്യൂസീലന്‍ഡും ഓക്ക്‌ലന്‍ഡില്‍ നടന്ന രണ്ടാം ട്വെന്റി20യില്‍ ഇന്ത്യയും വിജയിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാകുകയായിരുന്നു.
ഇരുടീമുകളും ഓരോ മാറ്റങ്ങളുമായാണ കളിക്കുന്നത്. യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ നിരയില്‍ കളിക്കുന്നത്. ന്യൂസീലന്‍ഡില്‍ പേസ് ബൗളര്‍ ബ്ലെയര്‍ ടിക്‌നര്‍ അരങ്ങേറ്റം കുറിച്ചു. ലോക്കി ഫെര്‍ഗൂസന് പകരമാണ് ടിക്‌നര്‍ ടീമിലെത്തിയത്.

pathram:
Leave a Comment