ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. സെയ്‌ഫേര്‍ട്ട് (12), മണ്‍റോ (12), ക്യാപ്റ്റന്‍ വില്ല്യംസണ്‍ (20), ഡാരില്‍ മിച്ചല്‍ (1), ഗ്രാന്‍ഡ് ഹോം (50), ടെയ്‌ലര്‍ (42), സാന്‍ട്‌നര്‍ (7), സൗത്തീ (3) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്.

കളി തുടങ്ങി മൂന്നാം ഓവറില്‍ ഓപ്പണര്‍ സെയ്‌ഫേര്‍ട്ട് പുറത്തായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ സെയ്‌ഫേര്‍ട്ടിനെ ധോനി ക്യാച്ചെടുക്കുകയായിരുന്നു. 12 പന്തില്‍ ഒരു ഫോറും സിക്‌സടുമടക്കം 12 റണ്‍സായിരുന്നു കിവീസ് ഓപ്പണറുടെ സമ്പാദ്യം. മണ്‍റോയെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്. 12 റണ്‍സെടുത്ത് നില്‍ക്കെ രോഹിത് ശര്‍മ്മക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ മിച്ചലും വില്ല്യംസണും പുറത്തായി. രണ്ട് പന്തില്‍ ഒരു റണ്ണെടുത്ത മിച്ചലിനെ ക്രുണാല്‍ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുരുക്കി. 17 പന്തില്‍ 20 റണ്‍സെടുത്ത വില്ല്യംസണേയും ഇതേ രീതിയില്‍ ക്രുണാല്‍ പാണ്ഡ്യ പുറത്താക്കി. ക്രുണാല്‍ പാണ്യ മൂന്ന് വിക്കറ്റും, ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കഴിഞ്ഞ ട്വന്റി20യിലെ ടീമില്‍ മാറ്റമില്ലാതെയാണ് ന്യൂസീലന്‍ഡും ഇന്ത്യയും കളിക്കുന്നത്. ആദ്യ ട്വന്റി20യില്‍ ന്യൂസീലന്‍ഡ് വിജയിച്ചിരുന്നു. ഓക്ക്‌ലന്‍ഡിലും വിജയിച്ചാല്‍ ആതിഥേയര്‍ക്ക് 2-0ത്തിന് സ്വന്തമാക്കാം. ഇനി ഒരു ട്വന്റി20 മത്സരം മാത്രമാണ് പരമ്പരയില്‍ ശേഷിക്കുന്നത്.

pathram:
Leave a Comment