കുല്‍ദീപ് യാദവ് ഇനി ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍..

മുബൈ: കുല്‍ദീപ് യാദവ് വിദേശ ടെസ്റ്റ് പരമ്പരകളില്‍ ഇനി ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍. രവിചന്ദ്ര അശ്വിനേയും രവീന്ദ്ര ജഡേജയേയും പിന്നിലേക്ക് മാറ്റിയാണ് കുല്‍ദീപിനെ വിദേശപര്യടനങ്ങളില്‍ ഇന്ത്യ ഒന്നാം നമ്പര്‍ ബൗളറായി പരിഗണിക്കുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി പ്രഖ്യാപിക്കുന്നത്.
ആറ് ടെസ്റ്റുകള്‍ മാത്രമാണ് കുല്‍ദീപ് യാദവ് ഇതുവരെ കളിച്ചിരിക്കുന്നത്. 24.12 ശരാശരിയില്‍ 24 വിക്കറ്റ് കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ കളിക്കാതിരുന്നിട്ടും, സിഡ്‌നിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് മികവ് കാട്ടിയിരുന്നു. അശ്വിനേയും ജഡേജയേയും മുന്‍ നിര സ്പിന്നര്‍മാരായി പരിഗണിച്ച ഇന്ത്യ ടെസ്റ്റില്‍ 2017ല്‍ കുല്‍ദീപ് അരങ്ങേറിയതിന് ശേഷം അധികം അവസരങ്ങള്‍ നല്‍കിയിരുന്നില്ല.
സിഡ്‌നിയില്‍ കുല്‍ദീപ് ബൗള്‍ ചെയ്ത ആ മികവിലൂടെ വിദേശപര്യടനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായി കുല്‍ദീപ് മാറിയെന്ന് ശാസ്ത്രി പറയുന്നു. ഇനിയുള്ള നാളുകളില്‍ ഒരു സ്പിന്നറെ കളിപ്പിക്കുവാനുള്ള ഓപ്ഷന്‍ നമുക്ക് മുന്നിലേക്ക് വന്നാല്‍ അപ്പോള്‍ കുല്‍ദീപിനെയാവും ടീമില്‍ ഉള്‍പ്പെടുത്തുക.
ശാസ്ത്രിയുടെ പ്രഖ്യാപനം രവീന്ദ്ര ജഡേജയെയാവും ബാധിക്കുക. കിട്ടിയ അവസരങ്ങളില്‍ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും സ്‌െ്രെടക്ക് ചെയ്യാന്‍ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ലോക കപ്പിന് ശേഷമാണ് ഇനി ഇന്ത്യയുടെ അടുത്ത വിദേശ പര്യടനം.

pathram:
Related Post
Leave a Comment