ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ റണ്ണൗട്ടുമായി ധോണി (വിഡിയോ )

വെല്ലിങ്ടണ്‍: വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റുക്കൊണ്ട് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും തകര്‍പ്പന്‍ റണ്ണൗട്ടുമായി എം.എസ്. ധോണി. കിവീസ് താരം ജയിംസ് നീഷാമിനെയാണ് ധോണി തന്റെ ബുദ്ധിക്കൊണ്ടും മനസാന്നിദ്ധ്യത്താലും പുറത്താക്കിയത്. 32 പന്തില്‍ 44 റണ്‍സുമായി തകര്‍ത്തടിച്ച് കൊണ്ടിരുന്ന ജെയിംസ് നീഷാമിന്റെ വിക്കറ്റ് പോയതാവട്ടെ ന്യൂസിലന്‍ഡിന് ക്ഷീണം ചെയ്യുകയും ചെയ്തു. സംഭവം ഇങ്ങനെ…
37ാം ഓവറില്‍ നീഷാം കേദാര്‍ ജാദവിനെ നേരിടുന്നു. പന്ത് ജെയിംസ് നീഷാമിന്റെ പാഡുകളില്‍ കൊള്ളുകയും ഇന്ത്യന്‍ താരങ്ങള്‍ എല്‍ ബി ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. നീഷാമാകട്ടെ അമ്പയറുടെ തീരുമാനമറിയാന്‍ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ താന്‍ ക്രീസിന് വെളിയിലാണ് നില്‍ക്കുന്നതെന്ന കാര്യം മറന്നു. പന്ത് എവിടെയാണ് അറിയാനും കഴിഞ്ഞില്ല. ധോണിയാട്ടെ പന്തെടുത്ത് സ്റ്റംപ് തെറിപ്പിച്ചു. ബെയ്ല്‍സ് ഇളകുമ്പോള്‍ നീഷാം ക്രീസിന് പുറത്തായിരുന്നു.

pathram:
Related Post
Leave a Comment