ഹോട്ടലില്‍ ചെന്നപ്പോള്‍ റിസപ്ഷനിസ്റ്റ് എന്റെ അടുത്തേക്ക് ഓടിവന്നു ‘ ഹീറോ എവിടെ എപ്പോള്‍ വരും’ , എന്ന് ചോദിച്ചു… രസകരമായ അനുഭവം പങ്കുവച്ച് പൃഥിരാജ്.

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് നയന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ഹിമാലയയില്‍ ഷൂട്ട് നടക്കുമ്പോള്‍ ഒരേ ഹോട്ടലില്‍ അല്ല താമസം. അവിടെ ഒരു ഹോട്ടലിനും 25, 30 ദിവസത്തേക്ക് റൂം തരില്ല. അതുകൊണ്ട് പല ഹോട്ടലുകളിലായാണ് താമസം. അങ്ങനെ ഒരുതവണ അര്‍മാന്‍ എന്ന ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു. ഹീറോ ഇപ്പോള്‍ എത്തും അദ്ദേഹത്തിന്റെ റൂം റെഡിയാക്കി വയ്ക്കാന്‍ മാനേജര്‍മാര്‍ പറഞ്ഞു. ഹോട്ടല്‍ ജീവനക്കാര്‍ ഹീറോയ്ക്ക് കീ നല്‍കാന്‍ കാത്തുനിന്നു.
അവസാനം ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി റിസപ്ഷനില്‍ എത്തി. അപ്പോഴേക്കും റിസപ്ഷനിസ്റ്റ് എന്റെ അടുത്തേക്ക് ഓടിവന്നു ‘ ഹീറോ എവിടെ എപ്പോള്‍ വരും’ , എന്ന് ചോദിച്ചു.
ഹീറോ പുറകില്‍ വരുന്നുണ്ട്. പത്ത് മിനിറ്റിനകം എത്തും.. വേണമെങ്കില്‍ റൂമിലെ കീ എന്നെ ഏല്‍പ്പിച്ചോളൂ, ഞാന്‍ കൊടുത്തേക്കാം എന്ന് പറഞ്ഞു. അവര്‍ കീ എന്നെ ഏല്‍പ്പിച്ചു. അദ്ദേഹം ഓടി അടുത്തേക്ക് വന്നപ്പോള്‍ ഞാനാണ് ഹീറോ എന്ന് അറിഞ്ഞതുകൊണ്ടായിരിക്കും എന്നാണ് കരുതിയത്. ആ അനുഭവം മറക്കാനാകില്ലെന്നും പൃഥിരാജ് പറഞ്ഞു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രവും സോണി പങ്കാളികളായ ആദ്യ റീജിയണല്‍ ചിത്രവും ആണിത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment