രജനീകാന്തിനെ തലൈവര്‍ എന്നു വിളിക്കുന്നവരെ കൊന്നു തള്ളണം, അല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യണം: സംവിധായകന്‍

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകനും നാം തമിഴര്‍ പാര്‍ട്ടി സംഘാടകനുമായ സീമന്‍ തമിഴ് സൂപ്പര്‍താരം രജനികാന്തിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തി.
രജനീകാന്തിനെ നേതാവെന്ന് വിളിക്കുന്ന ആളുകളെ കൊന്നുകളയണമെന്നായിരുന്നു സീമന്റെ പ്രതികരണം കുറച്ച് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചതുകൊണ്ട് ഒരാള്‍ നേതാവാകില്ല. ജനങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നവരായിരിക്കണം നേതാക്കള്‍. ചെന്നൈയില്‍ സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന മിഗ മിഗ അവസരം എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസില്‍ സംസാരിക്കുകയായിരുന്നു സീമന്‍.

രജനികാന്ത് നേതാവാണെങ്കില്‍ പ്രഭാകരന്‍ ആരായിരുന്നു കാമരാജും കക്കനും ആരായിരുന്നു? അവര്‍ സമൂഹവിരുദ്ധരായിരുന്നോ, നക്‌സലുകള്‍ ആയിരുന്നോ, അത് ദേശവിരുദ്ധരായിരുന്നോ എന്നും സീമന്‍ ചോദിച്ചു. ചാനലുകളില്‍ എത്തി പലരും തലൈവര്‍ എന്നാണ് രജനിയെക്കുറിച്ച് പറയുന്നത്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. ഇത്തരത്തില്‍ വിളിക്കുന്നവരെ കൊല്ലുകയാണ് വേണ്ടത്. അല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യണം.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം മുതല്‍ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ത്തുന്നയാളാണ് സീമന്‍. തമിഴനല്ല എന്നും എതിര്‍ചേരിയിലുള്ള കര്‍ണാടകക്കാരനാണെന്നുമുള്ള വാദം സീമന്‍ പ്രയോഗിച്ചിരുന്നു.

pathram:
Related Post
Leave a Comment