നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ചിത്രത്തിന്റെ ഡബ്ബിങിനിടെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ വച്ചാണ് ശ്രീനിവാസനു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.
അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നു മാറ്റിയതായും ഭാര്യയോടും സുഹൃത്തുക്കളോടും സംസാരിച്ചതായും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും അച്ഛനൊപ്പം ആശുപത്രിയില്‍ തന്നെ ഉണ്ട്.
Leave a Comment