ബജറ്റ് ഒറ്റനോട്ടത്തിൽ

o നവകേരള നിർമ്മാണത്തിന് ബജറ്റിൽ 25 പരിപാടികൾ
o വരുമാനം ഉയർത്തി ധനദൃഢീകരണത്തിന് ഊന്നൽ
o ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചു
o കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികൾ
o പ്രളയദുരിതം കടക്കാൻ ജീവനോപാധി പാക്കേജ് 4700 കോടി രൂപ,
o വൻകിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിയ്ക്കും വിപുലമായ പരിപാടികൾ
o തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി
o കെഎസ്ആർടിസിയ്ക്ക് 1000 കോടി
o ശമ്പളപരിഷ്കരണ നടപടികൾക്ക് തുടക്കം
o ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ഗഡു കുടിശിക ഡിഎ
o 42 ലക്ഷം കുടുംബങ്ങൾക്ക് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്
o സാധാരണ രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും മാരക രോഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെയും കവറേജ്
o ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷ്വറൻസ് പദ്ധതി മെയ് മാസത്തിൽ നടപ്പിലാകും
o എൻഡോസൾഫാൻ ദുരിതബാധിതർക്കായി 20 കോടി
o 20,000 കോടിയുടെ കിഫ്ബിപദ്ധതികൾ ഈ സാമ്പത്തികവർഷം നടപ്പിലാകും
o വെസ്റ്റ് കോസ്റ്റ് ജലപാതയും എലവേറ്റഡ് റെയിൽ പാതയും, ഗതാഗതസൌകര്യങ്ങളിൽ വമ്പൻ കുതിപ്പ്
o കേരള ബാങ്ക് ഇക്കൊല്ലം നിലവിൽ വരും
സാമ്പത്തിക സൂചകങ്ങൾ
• മൊത്തം ചെലവുകളിൽ 13.88 ശതമാനം വർദ്ധന.
• റവന്യൂ ചെലവിൽ 9.81 ശതമാനം വർദ്ധന.
• റവന്യു വരുമാനം 15.35 ശതമാനം ഉയരും
• റവന്യൂ കമ്മി 1.68 ശതമാനത്തിൽ നിന്ന് 1 ശതമാനമായി താഴും.
• മൂലധനച്ചെലവിൽ 53.3 ശതമാനം വർദ്ധന.
• മൂലധനച്ചെലവ് 12.6 ശതമാനം.
• വായ്പയിൽ നിന്നുള്ള റെവന്യൂചെലവിന്റെ തോത് 56.03 ശതമാനത്തിൽ നിന്ന് 33.40 ശതമാനമായി കുറയും
• ധനക്കമ്മി 3 ശതമാനം

പ്രധാന പ്രഖ്യാപനങ്ങൾ

• തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം.
• എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകൾ.
• സ്ത്രീശാക്തീകരണ പ്രവർത്തകയ്ക്ക് ദാക്ഷായണി വേലായുധൻ അവാർഡ്.
• 2018-19 ൽ 10 കോടി തൊഴിൽ ദിനങ്ങൾ, വേതനം കൊടുക്കാൻ 2500 കോടി.
• അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി.
• പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി പ്രത്യേക സഹായം.
• വ്യവസായ പാർക്കുകൾക്ക് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും
• ഭൂമി ഏറ്റെടുക്കാൻ 15600 കോടി
• കണ്ണൂർ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല.
• വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഔട്ടർ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും
• കൊച്ചിയിൽ പെട്രോ കെമിക്കൽ പാർക്കിനായി 600 ഏക്കർ ഭൂമി ഏറ്റെടുക്കും.
• ഐടി പാർക്കുകളിൽ രണ്ടുവർഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം
• ടെക്നോപാർക്കിൽ നിസാൻ കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം. 2000 പേർക്കു പ്രത്യക്ഷ തൊഴിൽ.
• ടോറസ് ഇൻവെസ്റ്റ്മെന്റ്, എച്ച് ആർ ബ്ലോക്ക് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ ടെക്നോപാർക്കിൽ
• മൂവായിരം പേർക്കു തൊഴിൽ നൽകാൻ സ്പേസ് ആൻഡ് എയ്റോ സെന്റർ ഓഫ് എക്സെലൻസ്
• കോഴിക്കോട് സൈബർ പാർക്കിൽ 2000 പേർക്കു തൊഴിൽ
• ഏണസ്റ്റ് ആൻഡ്യംങ് കമ്പനിയും കേരളത്തിലേയ്ക്ക്.
• ടെറാനെറ്റ് എന്ന കനേഡിയൻ കമ്പനി തിരുവനന്തപുരത്തേയ്ക്ക്
• തിരുവനന്തപുരത്ത് എയർ ബസ് കമ്പനിയുടെ ബിസ് ലാബ്
• കൊച്ചിയിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികൾ.
• തേജസ്, യൂണിറ്റി, ആൾട്ടെയർ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ കൊച്ചിയിലേയ്ക്ക്.
• ലൈഫ് സയൻസ് പാർക്കിൽ 230 കോടിയുടെ മെഡ്സ് പാർക്ക്.
• ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേയ്ക്ക്.
• ഐടി പാർക്കുകളിൽ ഒരു ലക്ഷം തൊഴിലവസരം
• കേരള സ്റ്റാർട്ടപ്പ് മിഷന് 70 കോടി
• യുവ സംരംഭകർക്ക് സീഡ് ഫണ്ടിംഗ്
• വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാർ ബ്രാൻഡിൽ
• വയനാട്ടിൽ150 കോടി രൂപയുടെ കിൻഫ്രാ മെഗാ ഫുഡ് പാർക്ക്
• കാർബൺ ക്രെഡിറ്റ് നേടാൻ പദ്ധതി.
• കുരുമുളക് കൃഷിയ്ക്ക് വയനാടിന് 5 കോടി
• നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ 170 കോടി.
• വർഷംതോറും 10 ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും.
• കേരഗ്രാമം സ്കീമിന് 43 കോടി രൂപ
• നെൽകൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും.
• 20 കോടിയുടെ റൈസ്പാർക്കുകൾ
• നെൽകൃഷിയ്ക്ക് 91 കോടി
• റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി
• മൂല്യവർദ്ധിത റബ്ബർ ഉൽപന്നങ്ങൾക്ക് സിയാൽ മോഡലിൽ ഒരു കമ്പനി.
• ആയിരംകോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്
• കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി
• കുട്ടനാട്ടിൽ 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം.
• ആലപ്പുഴ ചങ്ങനാശേരി കനാൽ നവീകരണത്തിനും തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനൽ പുനരുദ്ധാരണത്തിനും വകയിരുത്തൽ
• നദി പുനരുജ്ജീവനത്തിനും നീർത്തട വികസനത്തിനും പ്രത്യേക പദ്ധതി. പുനർജനിക്കുന്നത് 24 പുഴകൾ, ദൈർഘ്യം 1017 കിലോമീറ്റർ വകയിരുത്തൽ 25 കോടി
• തീരദേശപുനരധിവാസത്തിന്റെ അടിയന്തര ചെലവുകൾക്കായി 100 കോടി. തീരദേശത്ത് എല്ലാവർക്കും ലൈഫ് മിഷനിൽ നിന്ന് വീട്, കടലാക്രമണം തടയാൻ 227 കോടി
• ചെത്തി ഹാർബർ കിഫ്ബി ഏറ്റെടുക്കും. പൊഴിയൂരിൽ പുതിയ തുറമുഖം
• മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കിൽ സാറ്റ്ലൈറ്റ് ഫോൺ നൽകാൻ 13 കോടി
• തീരദേശത്തെ അടിസ്ഥാനസൗകര്യങ്ങൾക്ക് 103 കോടി രൂപ. തീരദേശ റോഡുകൾക്കു 200 കോടി.
• തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം.
• പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാൻ 20 കോടി
• പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി.
• തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകൾക്ക് കിയോസ്കുകൾ
• മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക് 10 കോടിയുടെ പ്രത്യേക സഹായം, പറവൂരിലെ യാൺ ട്വിസ്റ്റിംഗ് യൂണിറ്റിന് 5 കോടി
• മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ
• പൊതുമേഖലാ വിറ്റുവരുമാനത്തിൽ 1000 കോടിയുടെ വർദ്ധന
• വൻകിട ഇടത്തരം വ്യവസായങ്ങൾക്ക് 527 കോടി
 കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ – 27 കോടി
 മലബാർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് – 25 കോടി
 ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് – 24 കോടി രൂപ
 കെൽട്രോൺ – 19 കോടി
 ഓട്ടോകാസ്റ്റ് – 17 കോടി
 കേരള സിറാമിക്സ് – 17 കോടി
 കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് – 13 കോടി
 സിഡ്കോ – 11 കോടി
 കെൽട്രോൺ കംപോണെന്റ്സ് – 10 കോടി
 കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി – 10 കോടി
 ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ്, കേരള – 10 കോടി
 ട്രാക്കോ കേബിൾ കമ്പനി – 9 കോടി
 യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്– 9 കോടി
 സ്റ്റീൽ ഇൻഡസ്ട്രീസ്, കേരള – 8 കോടി
 ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് – 7.5 കോടി
 കോട്ടയം മിൽസ് – 7 കോടി
 കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് – 6 കോടി
 സീതാറാം ടെക്സ്റ്റൈൽസ് – 5 കോടി
 പ്രഭുറാംമിൽ – 5 കോടി
 സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് – 3.5 കോടി
 ഇടരിക്കോട് മിൽസ് – 3 കോടി
 കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് – 2.5 കോടി
 കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് – 2 കോടി
 ഫോറസ്റ്റ് ഇൻഡസ്ട്രീസ്ട്രാവൻകൂർ – 2 കോടി
 കേരള ആർടിസാൻസ് ഡെവലപ്പ്മെന്റ് കോർപറേഷൻ – 1 കോടി
 കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ – 50 ലക്ഷം
 കെൽപാം – 50 ലക്ഷം
• കെ.എസ്.ഡി.പി.യുടെ നോൺബീറ്റാ ലാക്ടം പ്ലാന്റ്, 54 കോടിയുടെ ഇഞ്ചെക്ടബിൾ ഫാക്ടറി.
• ഓങ്കോളജിപാർക്കിന്റെ നിർമ്മാണം ഈ വർഷം ആരംഭിക്കും.
• കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2.0.
• വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാൻ ദ്യുതി 2020-21. 8 കോടി സിഎഫ്എല്ലിനു പകരം എൽഇഡി ബൾബുകൾ. എൽഇഡി ബൾബുകൾ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബി സഹായം.
• വൈദ്യുതി മേഖലയ്ക്ക് 1781 കോടി
• മുഖഛായ മാറ്റാൻ ഡിസൈൻഡ്റോഡുകൾ
• പൊതുമരാമത്തിന് 1367 കോടി. 10000 കോടിയുടെ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിർമ്മാണഘട്ടങ്ങളിൽ
• കേരളം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക്.
• ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. 12 കോടിയുടെ ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ട്. ഈ വർഷം 10000 ഇലക്ട്രിക് ഓട്ടോകൾക്ക് സബ്സിഡി
• കെഎസ്ആർടിസിയിൽ ഇലക്ട്രിക് ബസുകൾ
• 585 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ
• മാഹി- വളപട്ടണം കനാൽ നിർമ്മിക്കുന്നതിന് 600 കോടി
• തെക്ക് – വടക്ക് സമാന്തര റെയിൽപാത
• വരുന്നു, കേരള ബോട്ട് ലീഗ്
• തടിയ്ക്കു പകരം കയറിന്റെ ബോർഡുകൾ. ആലപ്പുഴയിൽ 20 കോടിയുടെ ഫാക്ടറി.
• ചകിരി ഉൽപാദനം പത്തു മടങ്ങായും കയർ ഉൽപാദനം മൂന്നു മടങ്ങായും കയർ ഉൽപന്ന ഉൽപാദനം രണ്ടു മടങ്ങായും ഉയർത്തും. പുതിയ 400 ചകിരി മില്ലുകൾ.
• 5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ.
• പ്രവാസിക്ഷേമത്തിന് 81 കോടി
• പ്രവാസികൾക്ക് അടിയന്തിരഘട്ടങ്ങളിൽ ധനസഹായം നൽകാൻ 25 കോടി. പ്രവാസികൾക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി. പ്രവാസി ചിട്ടി എല്ലാ ഗൾഫ് രാജ്യങ്ങളിലേയ്ക്കും
• കേരള ബാങ്ക് ഇക്കൊല്ലം, രൂപം കൊള്ളുന്നത് കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല
• വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കും
• സ്ത്രീകൾക്കുള്ള സ്കീമുകൾക്ക് 1420 കോടി.
• കുടുംബശ്രീയുടെ കീഴിൽ കേന്ദ്രീകൃത ബ്രാൻഡിംഗും മാർക്കറ്റിംഗും
• ജെറിയാട്രിക് കെയറിന് 2000 സ്ത്രീകൾക്ക് പ്രൊഫഷണൽ പരിശീലനം.
• കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് 3500 കോടിയുടെ ബാങ്കുവായ്പ. കടക്കെണിയിൽപ്പെട്ട കുടുംബശ്രീ സംഘങ്ങൾക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതി.
• 10000 പട്ടികവിഭാഗക്കാർക്ക് പ്ലെയ്സ്മെന്റ്
• ഭൂരഹിതഭവനരഹിതർക്കുള്ള ഭവന സമുച്ചയങ്ങൾക്കായി 1296 കോടി
• കേരളത്തിന് സാർവ്വത്രിക ആരോഗ്യ സുരക്ഷാപദ്ധതി. മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷ
• ആശാപ്രവർത്തകരുടെ ഹോണറേറിയത്തിൽ 500 രൂപ വർദ്ധന.
• 30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പ്രവർത്തനപഥത്തിലേയ്ക്ക്
• കാർഷികമേഖലയിൽ 2500 കോടി
• സംസ്ഥാന ക്രോപ്പ് ഇൻഷ്വറൻസ് സ്കീം നടപ്പാക്കാൻ 20 കോടി
• മൃഗപരിപാലന മേഖലയ്ക്ക് 450 കോടി. ഡയറി ഡിപ്പാർട്ട്മെന്റിന് 108 കോടി.
• ഈ സീസണിൽ ഒരു ലക്ഷം ടൺ തോട്ടണ്ടി ലഭ്യമാക്കും. കാഷ്യൂ ബോർഡിന് സർക്കാർ ഗ്യാരണ്ടിയിൽ 250 കോടിയുടെ വായ്പ. കശുവണ്ടി കോർപറേഷനും കാപ്പെക്സും ആധുനീകരിക്കാൻ 19 കോടി
• കയർ വ്യവസായത്തിന് 142 കോടി. എൻസിഡിസിയിൽ നിന്ന് 89 കോടിയുടെ വായ്പ
• കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയ്ക്ക് 170 കോടി. കൈത്തറി, പവർലൂം മേഖലയ്ക്ക് 56 കോടി രൂപ. ഖാദി വ്യവസായത്തിന് 14 കോടി രൂപ. ഹാൻഡിക്രാഫ്റ്റ് വികസന സ്കീമുകൾക്കായി 3.5 കോടി
• ഐടി മേഖലയ്ക്ക് 574 കോടി
• ടൂറിസം മേഖലയ്ക്ക് 372 കോടി
• ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാൻ 132 കോടി
• ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റർ
• വയോജന സംരക്ഷണത്തിന് ബൃഹദ് പദ്ധതി.
• 20000 വയോജന അയൽക്കൂട്ടങ്ങൾ. ഓരോ അയൽക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റ്. സായംപ്രഭ, വയോമിത്രം പരിപാടികൾക്ക് 30 കോടി. ആശുപത്രികൾ വയോജനസൗഹൃദമാക്കാൻ 10 കോടി
• ക്ഷേമപെൻഷനുകൾ 100 രൂപ വർദ്ധിപ്പിക്കും. പെൻഷൻ ഇനി 1200 രൂപ.
• ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി
• പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി. പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കൽ 1649 കോടി
• ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ. ന്യൂനപക്ഷക്ഷേമ വികസന കോർപ്പറേഷന് 15 കോടി. കോഴിക്കോട് സർവ്വകലാശാലയിൽ ന്യൂനപക്ഷ പഠനകേന്ദ്രം. ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കായി ഒരു പ്രത്യേക ബ്ലോക്ക്
• പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി. ഒഇസി സ്കോളർഷിപ്പിന് 53 കോടി രൂപ. ഒ.ബി.സി.ക്കുള്ള സ്കോളർഷിപ്പിന് 50 കോടി
• കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെൽഫെയർ കോർപ്പറേഷന് 42 കോടി
• ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം. ശബരിമല റോഡുകൾക്ക് 200 കോടി
• തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം. മലബാർ, കൊച്ചി ദേവസ്വങ്ങൾക്കായി 36 കോടി
• ആരോഗ്യമേഖലയ്ക്ക് 4000 കോടി. ആശുപത്രികൾക്ക് 1000 കോടി കിഫ്ബി മുതൽ മുടക്ക്. മെഡിക്കൽ കോളജുകൾക്ക് 232 കോടി
• ഹോംകോ പുതിയ മരുന്നു ഫാക്ടറി ഇക്കൊല്ലം പ്രവർത്തനം ആരംഭിക്കും. 10 കോടിയുടെ വകയിരുത്തൽ
• റീജണൽ കാൻസർ സെന്ററിന് 73 കോടി. ആർസിസിയിൽ 14 നിലയുള്ള പുതിയ ബ്ലോക്ക് 2020ൽ പൂർത്തിയാക്കും. വിസ്തൃതി രണ്ടേമൂക്കാൽ ലക്ഷം ചതുരശ്രയടി.
• വിദ്യാഭ്യാസമേഖലയിൽ 4000 കോടിയുടെ റെക്കോഡ് ചെലവ്. സർവകലാശാലകൾക്ക് 1513 കോടി.
• കിഫ്ബി ധനസഹായത്തോടെ കോളേജ് കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി
• കലാസംസ്ക്കാര മേഖലയ്ക്ക് 157 കോടി
• അമ്പലപ്പുഴ തകഴി സ്മാരകനവീകരണത്തിന് 5 കോടി, വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് 1 കോടി, കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകം പൂർത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാൻ 1 കോടി, കുമാരഗുരുവിന്റെ സ്മരണയ്ക്കുള്ള പി.ആർ.ഡി.എസ് കോളേജിന്റെ കെട്ടിടം പൂർത്തീകരിക്കുന്നതിന് 1 കോടി
• കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്റെ ഡിജിറ്റലൈസേഷന് ആർക്കേവ്സിന് 2 കോടി
• ലൈബ്രേറിയൻമാരുടെ അലവൻസ് 20 ശതമാനം ഉയർത്തും
• സ്പോർട്സ് മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായം
• ചെങ്ങന്നൂർ ബൈപ്പാസ്, ആറ്റിങ്ങൽ നഗരറോഡിന്റെ വീതി കൂട്ടൽ, കൊല്ലത്തെ ബൈപ്പാസിലെ ചെങ്കോട്ട റോഡ് ജംഗ്ഷനിൽ ഫ്ലൈഓവർ.
• തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഗ്രാന്റിൽ 500 കോടിയുടെ വർദ്ധന.
• സർക്കാർ ഓഫീസുകൾ സ്ത്രീ സൗഹൃദമാക്കാൻ 50 കോടി
• ജൂൺ 1 മുതൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നേഷൻ സംവിധാനം (എ.എൻ.പി.ആർ) വഴി കേരളത്തിലേയ്ക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തൽസമയം ഇ-വേബിൽ പരിശോധന
• ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർദ്ധന.
• റവന്യു വകുപ്പിൽ സർട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കുന്നതിന് 5 രൂപ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളയുന്നു.
• പാട്ടക്കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...