രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

വയനാട്: കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭയ്‌ക്കെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. 28 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. പി. രാഹുല്‍ (9), മുഹമ്മദ് അസ്ഹറുദ്ദീന്‍ (8), സിജോമോന്‍ ജോസഫ് (0), വിനൂപ് മനോഹരന്‍ (0) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തത്.
കേരളത്തിനെതിരേ ടോസ് നേടിയ വിദര്‍ഭ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണ് പകരം അരുണ്‍ കാര്‍ത്തിക്ക് ടീമില്‍ ഇടംപിടിച്ചു.
രഞ്ജി ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ കേരളത്തെ തോല്‍പ്പിച്ച ടീമാണ്.

pathram:
Related Post
Leave a Comment