മെല്‍ബണ്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. എന്നെ സംബന്ധിച്ചിടത്തോളം ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ്. എനിക്കതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യക്കായി കോലി ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങള്‍ തന്നെയാണ് അതിന് തെളിവ്ക്ലാര്‍ക്ക് പറഞ്ഞു.
രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാനുള്ള കോലിയുടെ ആത്മാര്‍ത്ഥതയെ നമ്മള്‍ ബഹുമാനിച്ചേ മതിയാവു. കോലി അക്രമണോത്സുകനായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ സമര!പ്പണത്തെ നമുക്കൊരിക്കലും ചോദ്യം ചെയ്യാനാവില്ല. അതുപോലെ ഏകദിന ക്രിക്കറ്റില്‍ അയാള്‍ സ്വന്തമാക്കിയ നേട്ടങ്ങളെയുംക്ലാര്‍ക്ക് പറഞ്ഞു.
219 ഏകദിനങ്ങളില്‍ നിന്നായി 10385 റണ്‍സാണ് ഇതുവരെ കോലിയുടെ സമ്പാദ്യം. ഏകദിനങ്ങളില്‍ 59 ശരാശരിയുള്ള കോലി 39 സെഞ്ചുറികളും നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഏതിവേഗം 10000 പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡും കോലി അടുത്തിടെ മറികടന്നിരുന്നു.
Leave a Comment