ഇത്തവണ ലോകകപ്പ് നേടാന്‍ പാക്കിസ്ഥാന് സുവര്‍ണാവസരമാണെന്ന് മാലിക്..

ജോഹന്നസ്ബര്‍ഗ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ ടീമുകള്‍ അവസാനവട്ട ഒരുക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകകപ്പ് ഫേവറിറ്റുകളല്ലെങ്കിലും പാക്കിസ്ഥാനും ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിനെത്തുന്നതെന്ന് ഓള്‍റൗണ്ടര്‍ ഷൊയബ് മാലിക് പറയുന്നു.
ഇത്തവണ ലോകകപ്പ് നേടാന്‍ പാക്കിസ്ഥാന് സുവര്‍ണാവസരമാണെന്നാണ് മാലിക്കിന്റെ പക്ഷം. മികച്ച അവസരമാണെന്ന് പറയുമ്പോള്‍ അത് ഏറെയുണ്ടെന്ന് ധരിക്കരുത്. എങ്ങിനെ തങ്ങള്‍ കളിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മുന്നേറ്റം. ലോകകപ്പ് നേടാന്‍ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍ കഴിവു മാത്രം പോരെന്നും അത് കളിക്കളത്തില്‍ പുറത്തെടുക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു.
ലോകനിലവാരമുള്ള ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും പാക്കിസ്ഥാന് ഉണ്ട്. വ്യക്തിപരമായി ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരു ലോകകപ്പായി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും മാലിക് പറഞ്ഞു. പാക് നിരയിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് മാലിക്. 275 ഏകദിന മത്സരങ്ങളില്‍നിന്നും 7,200 റണ്‍സ് നേടിയിട്ടുണ്ട്. മെയ് 31ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സത്തോടെയാണ് പാക്കിസ്ഥാന്റെ ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുമായി ജൂണ്‍ 16ന് ഏറ്റുമുട്ടും. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന പാക്കിസ്ഥാന്‍ ആദ്യ ഏകദിനത്തില്‍ ജയം നേടി പരമ്പരയില്‍ മുന്നിലാണ്.

pathram:
Related Post
Leave a Comment