ഓസ്‌ട്രേലിയ്ക്ക് ആദ്യവിക്കറ്റ് നഷ്ടം

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. അഞ്ചു റണ്‍സെടുത്ത അലക്‌സ് കാരിയെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 6 ഓവറില്‍ ഒരുവിക്കറ്റിന് 15 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു. നേരത്തെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ അരങ്ങേറ്റം കുറിക്കും. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

pathram:
Related Post
Leave a Comment