ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനാണ് വാര്‍ണര്‍ വലങ്കയ്യനായി മാറി…പിന്നെ അടിയോടടി (വീഡിയോ കാണാം)

ധാക്ക: ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. എന്നാല്‍ വലങ്കൈയും തനിക്ക് നല്ലപോടെ വഴങ്ങുമെന്ന് തെളിയിച്ചരിക്കുകയാണ് വാര്‍ണര്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലായിരുന്നു വാര്‍ണറുടെ തകര്‍പ്പന്‍ ബാറ്റിങ്. ലീഗില്‍ സില്‍ഹെറ്റ് സിക്‌സേഴ്‌സിന്റെ താരമാണ് വാര്‍ണര്‍. രംഗ്പുര്‍ റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് വാര്‍ണറുടെ മാസ്മരിക പ്രകടനം. സംഭവം ഇങ്ങനെ…
രംഗ്പുര്‍ റൈഡേഴ്‌സിന്റെ 19ാം ഓവര്‍ എറിയാനെത്തിയത് ക്രിസ് ഗെയ്ല്‍. സാധാരണ രീതിയില്‍ ബാറ്റ് ചെയ്ത വാര്‍ണര്‍ക്ക് ആദ്യ മൂന്ന് പന്തില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. പിന്നാലെ ബാറ്റിങ് ശൈലി മാറ്റി. വലങ്കയ്യന്‍ ബാറ്റ്‌സ്മാനായി മാറി… അടുത്ത മൂന്ന് പന്തില്‍ വാര്‍ണാര്‍ അടിച്ചെടുത്തത് 14 റണ്‍സാണ്. നാലാം പന്തില്‍ സിക്‌സ് നേടിയപ്പോള്‍, അടുത്ത രണ്ട് പന്തിലും ഫോര്‍ നേടുകയായിരുന്നു വാര്‍ണര്‍…

pathram:
Related Post
Leave a Comment