കണ്ണിറുക്കുന്ന പെണ്‍കുട്ടിയായി അല്ല, ഒരു നടിയായി തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിയവാര്യര്‍, ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്

ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി പ്രിയവാര്യര്‍. കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്. ഉറി ദ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു നടി. പ്രദര്‍ശനത്തിനു ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു പ്രിയ. ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നെന്ന് നടി പറഞ്ഞു. ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണ് താന്‍. തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി പ്രിയ പറഞ്ഞു. പ്രിയ വാര്യര്‍ നായികയാകുന്ന ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ വിവാദവും അകമ്പടിയായെത്തിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്നാണ് ആരോപിച്ച് കപൂര്‍കുടുംബം രംഗത്തെത്തിയിരുന്നു. കപൂര്‍കുടുംബത്തിന്റെ നീക്കം നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. ബോണി കപൂര്‍ അയച്ച വക്കീല്‍നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.ടീസര്‍ പുറത്തെത്തിയതിന് പിന്നാലെയാണ് ‘ശ്രീദേവി ബംഗ്ലാവി’നെതിരായ വിവാദംകൊഴുത്തതെങ്കിലും, സിനിമയ്‌ക്കെതിരായ നീക്കം നേരത്തെതന്നെ തുടങ്ങിയിരുന്നെന്നാണ് സംവിധായന്‍ പ്രശാന്ത് മാമ്പുള്ളി വ്യക്തമാക്കുന്നത്. അന്തരിച്ച പ്രമുഖനടി ശ്രീദേവിയുടെ പേര് ദുരുപയോഗംചെയ്യുന്നുവെന്ന് കാട്ടിയാണ്, ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. അതിന് മറുപടി അപ്പോള്‍തന്നെ നല്‍കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ തിരുത്തലുകളുണ്ടാകില്ല. നിയമപരമായിതന്നെ ആരോപണങ്ങളെ നേരിടും. അതേസമയം, നടി ശ്രീദേവിയുടെ ജീവിതവുമായി കഥയ്ക്ക് യാതൊരുബന്ധവുമില്ലെന്ന് ഉറപ്പിച്ചുപറയാന്‍ സംവിധായകന്‍ തയ്യാറല്ല. അതിനാല്‍ വിവാദങ്ങള്‍ തുടരുമെന്ന് തീര്‍ച്ച. ഷൂട്ടിങ് പൂര്‍ത്തിയാക്കി അടുത്ത ഏപ്രിലില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

pathram:
Related Post
Leave a Comment