കെ. മുരളീധരന് മറുപടിയുമായി പത്മകുമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ. മുരളീധരന് മറുപടിയുമായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ. മുരളീധരന്‍ പരിശോധിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞു. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അത് മനസ്സിലാകില്ലെന്നും പത്മകുമാര്‍ പരിഹാസ രൂപേണ പറഞ്ഞു.

ഇപ്പോഴത്തെ നിലയില്‍ സിപിഐഎമ്മില്‍ തുടര്‍ന്നാല്‍ പത്മകുമാറിനു രക്ഷയുണ്ടാകില്ലെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.. കോണ്‍ഗ്രസിലേക്കു വന്നാല്‍ സ്വീകരിക്കാം. ശബരിമല വിഷയത്തില്‍ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണു കഴിയുന്നത്. ഇത് എത്ര നാള്‍ തുടാനാകും. ഇന്നല്ലെങ്കില്‍ നാളെ പത്മകുമാറിനു സിപിഐഎം വിടേണ്ടിവരും. ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കളെക്കാള്‍ വലിയ സംഘികളായി സിപിഐഎമ്മുകാര്‍ മാറിയിരിക്കുകയാണെന്നും യുഡിഎഫിന്റെ ഉപവാസ വേദിയില്‍ മുരളീധരന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment