മികച്ച ഇന്ത്യന്‍ നായകന്‍ ധോണിതന്നെ… കോഹ് ലിയെ തഴഞ്ഞ് സഹതാരങ്ങള്‍

സിഡ്നി: ദാദയും കോലിയുമാണ് ചില ആരാധകരുടെ മികച്ച നായകന്‍. രണ്ട് ലോകകപ്പ് കിരീടം നേടിയിട്ടും എംഎസ് ധോണിയെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന് വിശേഷിപ്പിക്കാത്തവരുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭിപ്രായത്തില്‍ ധോണിയാണ് മികച്ച നായകന്‍. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ഒരു ചാറ്റ് ഷോയിലായിരുന്നു താരങ്ങളുടെ പ്രതികരണം.
എം എസ് ധോണിയാണ് മികച്ച നായകന്‍. കാരണം, ധോണിയുടെ കീഴിലായിരുന്നു തന്റെ അരങ്ങേറ്റം. അത് ഗംഭീരമാകുകയും ചെയ്തു- പാണ്ഡ്യ ഷോയില്‍ പ്രതികരിച്ചു. ധോണിയുടെ നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ കെ എല്‍ രാഹുലിനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ നിലവിലെ നായകന്‍ വിരാട് കോലിയെ കുറിച്ച് രാഹുലിന് വ്യത്യസ്തമായ ഒരു അഭിപ്രായം പറയാനുണ്ടായിരുന്നു. വിശ്രമമില്ലാത്ത മനുഷ്യനാണ് കോലിയെന്നും എപ്പോഴും ജോലി ചെയ്യുക മാത്രമാണ് അദേഹത്തിന്റെ അജണ്ടയിലുള്ളതെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് എം എസ് ഡി. ധോണിയുടെ നായകത്വത്തില്‍ 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കി. ധോണിക്ക് കീഴില്‍ 110 ഏകദിനങ്ങളില്‍ വിജയിക്കാനായി. ടെസ്റ്റ് നായകസ്ഥാനം 2014ല്‍ ധോണി ഒഴിഞ്ഞിരുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment