എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട, ഷുഐബ് ഉറങ്ങുന്നതു പോലെ ഉറങ്ങിയാല്‍ മതി

എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട, ഷുഐബ് ഉറങ്ങുന്നതു പോലെ ഉറങ്ങിയാല്‍ മതിയെന്നും സാനിയ മിര്‍സ. മകന്‍ ഇസ്ഹാനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് സാനിയ. ഒപ്പം സോഷ്യല്‍ മീഡിയയില്‍ ഇഹ്‌സാന്റെ ചിത്രങ്ങളും ആരാധകര്‍ക്കായി സാനിയ പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനൊപ്പമുള്ള ഇഹ്‌സാന്റെ ചിത്രമാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ബെഡില്‍ കിടന്നുറങ്ങുന്ന ഷുഐബിന് അരികില്‍ ഇഹ്‌സാനെ താലോലിക്കുന്ന സാനിയയാണ് ഈ ചിത്രത്തിലുള്ളത്. ഇതിന് രസകരമായ അടിക്കുറിപ്പുമുണ്ട്.
കഴിഞ്ഞ വര്‍ഷം തനിക്ക് ലഭിച്ച ഏറ്റവും പ്രിയപ്പെട്ട സമ്മാനമാണ് ഇഹ്‌സാനെന്നും അതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ടെന്നും സാനിയ കുറിപ്പില്‍ പറയുന്നു. ഈ വര്‍ഷം എനിക്ക് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങേണ്ട, ഷുഐബ് ഉറങ്ങുന്നതു പോലെ ഉറങ്ങിയാല്‍ മതിയെന്നും സാനിയ തമാശയായി ഇന്‍സ്റ്റാ കുറിപ്പില്‍ പറയുന്നു.

pathram:
Related Post
Leave a Comment