നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.’യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ആചാരപരമായ കാര്യങ്ങള്‍ ചെയ്യും. ക്രിയനടത്താന്‍ വേണ്ടി നടയടക്കും. ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്’, ശശികുമാര വര്‍മ്മ മാതൃഭൂമിയോട് പറഞ്ഞു. ഭക്തര്‍ തിരിച്ചറിഞ്ഞിരുന്നു, അവര്‍ പ്രതിഷേധിച്ചില്ല; പോലീസ് സംരക്ഷണവും നല്‍കി ബിന്ദു. ഭക്തര്‍ തിരിച്ചറിഞ്ഞിരുന്നു, അവര്‍ പ്രതിഷേധിച്ചില്ല; പോലീസ് സംരക്ഷണവും നല്‍കി ബിന്ദു.ദര്‍ശനത്തെ പറ്റി അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചതെന്നും സ്ഥിരീകരണം ഉണ്ടായാല്‍ മാത്രമേ ആചാരപരമായ നടപടികള്‍ സ്വീകരിക്കൂ എന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

pathram:
Related Post
Leave a Comment