യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു; ശുദ്ധികലശത്തിനുള്ള നടപടികള്‍ തുടങ്ങി, നെയ്യഭിഷേകം നിര്‍ത്തിവെച്ചു, ഭക്തരെ തിരുമുറ്റത്ത് നിന്നും മാറ്റി

സന്നിധാനം: ം: ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ തുടങ്ങി. നെയ്യഭിഷേകം നിര്‍ത്തിവെച്ചു. ഭക്തരെ തിരുമുറ്റത്ത് നിന്നും മാറ്റി.
പതിനെട്ടാംപടിയില്‍ നിന്ന് ഭക്തരെ പൊലീസ് കയറ്റി വിടുന്നില്ല. ശുദ്ധികലശ കര്‍മ്മങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടക്കാറ്. ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു. നട അടച്ച കാര്യം തന്ത്രി ഫോണിലൂടെ അറിയിച്ചെന്ന് ദേവസ്വം പ്രസിഡന്റ് പ്രതികരിച്ചു.
നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.
പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.

pathram:
Related Post
Leave a Comment