തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്…

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഐ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തും. ജനുവരി 24ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജനുവരിയില്‍ കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന. നിലവിലെ ഡി.സി.സി. അധ്യക്ഷന്മാരില്‍ ആര്‍ക്കും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

pathram:
Related Post
Leave a Comment