മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണെന്ന് രമേശ് ചെന്നിത്തല. തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ഇത് ആപത്കരമാണെന്നും ചെന്നിത്തല പറഞ്ഞു. തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്നും ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിന്റെ ഉദ്ദേശം എന്തെന്ന് വിഎസ്സിനെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംഘാടകര്‍ പറയുന്നത് വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും പങ്കെടുക്കാം എന്നാണ്. സംഘാടകര്‍ക്ക് പോലും വനിതാ മതില്‍ എന്തിന് വേണ്ടിയെന്ന് കൃത്യതയില്ല. വനിതാമതിലിനെക്കുറിച്ച് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. വീണിടത്ത് കിടന്ന് മുഖ്യമന്ത്രി ഉരുളുകയാണെന്നും ചെന്നിത്തല പറ!ഞ്ഞു.

pathram:
Related Post
Leave a Comment