അവള്‍ പല പുരുഷന്മാര്‍ക്കൊപ്പം കിടന്നിട്ടുണ്ടാവും; പറഞ്ഞത് സിനിമയില്‍ നിന്നുള്ളയാള്‍ തന്നെ: സ്വാതി റെഡ്ഡി

തെന്നിന്ത്യയില്‍ ഹിറ്റ് നായികയെന്ന പേരെടുത്ത സ്വാതി റെഡ്ഡിക്ക് ഒരു കാലത്ത് സമൂഹത്തില്‍ നിന്ന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തില്‍ ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായിക ശോശന്നയെ അവതരിപ്പിച്ച് സ്വാതി മലയാളികള്‍ക്കിടയിലും പ്രിയങ്കരി ആയി. റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി വെളിപ്പെടുത്തിയത്.

‘അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കും കൂടെ കിടന്നിട്ടുണ്ടാവും’ എന്നീ കമന്റുകളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു താരം പറയുന്നു. പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നത് വേദനയുടെ തീക്ഷ്ണത കൂട്ടി എന്നും സ്വാതി റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ആമേന്‍ കൂടാതെ നോര്‍ത്ത് 24 കാതം, ആട് തുടങ്ങിയ ചിത്രങ്ങളിലും സ്വാതി വേഷമിട്ടിട്ടുണ്ട്.

pathram:
Related Post
Leave a Comment