ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടായിരത്തോളം രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയാണ് കൊപ്രായുടെ താങ്ങുവില ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ ഉണ്ടകൊപ്രയുടെ താങ്ങുവില 7,720ല്‍ നിന്ന് 9,920 രൂപയായി വര്‍ധിക്കും. മില്ലിങ് കൊപ്രയുടെ വില 7511 രൂപയില്‍ നിന്ന് 9521 രൂപയായാണ് വര്‍ധിക്കുക.
കേര കര്‍ഷകര്‍ക്ക് ആശ്വാസമാകും; കൊപ്രയുടെ താങ്ങുവില ഉയര്‍ത്താന്‍ തീരുമാനം
Related Post
Leave a Comment