ജസ്പ്രീത് ബൂമ്രയെ പുകഴ്ത്തി മിച്ചല്‍ ജോണ്‍സണ്‍

മെല്‍ബണ്‍: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ പുകഴ്ത്തി ഓസീസ് മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞതായി ഐസിസിയിട്ട ട്വീറ്റിനെതിരെ ജോണ്‍സണ്‍ തന്നെ രംഗത്ത്. ബൂമ്ര അപൂര്‍വമായെ മോശം പന്തുകള്‍ എറിയാറുള്ളൂവെന്നും ബൂമ്രക്കെതിരെ ആഞ്ഞടിക്കാന്‍ ശ്രമിക്കും മുമ്പ് ഏത് ബാറ്റ്‌സ്മാനായാലും രണ്ടുവട്ടം ചിന്തിക്കുമെന്നും മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞതാായണ് ഐസിസി ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി താന്‍ ഓര്‍ക്കുന്നില്ലെന്നും ഇതൊക്കെ എവിടുന്നാണ് വരുന്നതെന്നും ചോദിച്ച് ജോണ്‍സണ്‍ ട്വീറ്റിട്ടതോടെ വെട്ടിലായത് ഐസിസിയാണ്. ആരാണ് ഇതെഴുതിയതെന്നും ഇങ്ങന ആരോടെങ്കിലും പറഞ്ഞതായി ഓര്‍മയിലേ ഇല്ലെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. ഇതോടെ ട്വീറ്റ് പീന്‍വലിച്ച ഐസിസി ജോണ്‍സന്റെ ട്വിറ്റര്‍ സംഭാഷണം ഉദ്ധരിച്ചാണ് ട്വീറ്റിട്ടതെന്നും തെറ്റിദ്ധാരണയുണ്ടാക്കിയതിനാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നും ഐസിസി ട്വീറ്റില്‍ വ്യക്തമാക്കി.
ഇതിനുപുറമെ ജോണ്‍സന്റെ ആഭിമുഖത്തെ ഉദ്ധരിച്ച് രസകരമായ കുറേ കാര്യങ്ങളും ഐസിസി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ജോണ്‍സന്റെ ട്വീറ്റോടെ ഇതെല്ലാം ഐസിസി പിന്‍വലിക്കുകയായിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് നാളെ മെല്‍ബണില്‍ തുടക്കമാവുകയാണ്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഓരോന്ന് വീതം ജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 സമനിലയിലാണ്.

pathram:
Related Post
Leave a Comment