ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്: പോര് കളത്തിന് പുറത്തും; കോഹ്ലിക്ക് പരിഹാസം

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് മുമ്പ് തന്നെ കളത്തിന് പുറത്ത് പോര് തുടങ്ങി. അക്രമണോത്സുകതയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കോലിയെ പരിഹസിച്ച് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയതാണ് പുതിയ സംഭവം. ഡെന്നീസ് തരീന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് കോലിയെ ട്രോളി ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്തത്.

മത്സരത്തിനിടെ ഔട്ടാകുമ്പോള്‍ ഒരു ബാറ്റ്സ്മാന്‍ ബാറ്റ് ഗ്രൗണ്ടിലിട്ട് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിന് ഡെന്നീസ് കൊടുത്ത അടിക്കുറിപ്പ് ചര്‍ച്ചയാകുകയായിരുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു ‘കാര്യങ്ങള്‍ തന്റെ വരുതിക്ക് വരാതിരിക്കുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് കോലി എല്ലാവര്‍ക്കും കാണിച്ചുതരുന്നു’.

പെര്‍ത്ത് ടെസ്റ്റിനിടെ കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അമ്പയര്‍ ഇടപെട്ടാണ് പ്രശ്നം പരഹിച്ചത്. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 26-ന് മെല്‍ബണില്‍ തുടങ്ങും.

pathram:
Related Post
Leave a Comment