6-1ന്റെ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് ജെയിംസ്

മുബൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ 6-1ന് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഡേവിഡ് ജെയ്‌സ്. ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇതോടു കൂടി പ്ലേയ് ഓഫ് സാധ്യത എന്ന പ്രതീക്ഷ ഏകദേശം ഇല്ലാതായി.
മാച്ചിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് പങ്കെടുത്തു. ആറു ഗോളുകള്‍ക്ക് കളി നഷ്ടപ്പെട്ടതില്‍ ഏറെ നിരാശനായാണ് ഡേവിഡ് സംസാരിച്ചത്. ആദ്യ പകുതിയില്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു എങ്കിലും രണ്ടാം പകുതി അതുണ്ടായിരുന്നില്ല എന്ന് ഡേവിഡ് പറഞ്ഞു. ‘രണ്ടു ഗോളുകള്‍ക്ക് ലീഡ് ചെയ്യുമ്പോള്‍ കളി തിരിച്ചു വരുതിയിലാക്കാന്‍ പ്രയാസമാണ്. മുംബൈ നന്നായി കളിച്ചു. അവര്‍ അവരുടെ സാധ്യതകള്‍ മികച്ച രീതിയില്‍ വിനയോഗിച്ചു.’ ഡേവിഡ് പറഞ്ഞു.
എന്നാല്‍ 6-1ന്റെ പരാജയം ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും ജെയിംസ് അഭിപ്രായപ്പെട്ടു. 6-1ന്റെ പരാജയം അര്‍ഹിക്കുന്നില്ല. തന്റെ താരങ്ങള്‍ അത്രയ്ക്ക് മികച്ച പ്രകടനമാണ് നടത്തിയത് എന്ന് ജെയിംസ് പറഞ്ഞു.
രണ്ടാം പകുതിയില്‍ 10 പേരുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് എങ്കിലും 12 പേര് ടീമില്‍ ഉള്ളത് പോലെയാണ് കളിച്ചത് എന്ന് ജെയിംസ് പറഞ്ഞു. എന്നാല്‍ മത്സരം കണ്ടവര്‍ക്ക് അറിയാം കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ആറില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാത്തത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു എന്ന്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ദുരവസ്ഥ പക്ഷെ ജെയിംസ് തിരിച്ചറിയുന്നില്ല. ഇന്നലത്തെ ഫലം റഫറിയുടെ തെറ്റായ തീരുമാനം കൊണ്ടാണെന്നും ജെയിംസ് പറഞ്ഞു. ഒരു ചുവപ്പ് കാര്‍ഡിനു പുറമെ ഒരു പെനാള്‍ട്ടിയും കേരളത്തിന് റഫറി അനുവദിച്ചില്ല എന്നും ജെയിംസ് പറയുന്നു.
ഇതോടു കൂടി പ്ലേയ് ഓഫില്‍ നിന്ന് പുറത്തേക്കുള്ള വഴി ബ്ലാസ്റ്റേഴ്സിന് കുറച്ചുകൂടി വ്യക്തമാകുന്നു. വിജയ തുടക്കത്തോടെ വന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് റാങ്കിങ്ങിന്റെ അവസാന പകുതിയിലും തോല്‍വിയോടെ തുടങ്ങിയ മുംബൈ ഇന്ന് റാങ്കിങ്ങിന്റെ ആദ്യപകുതിയിലും ആണ്. 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും 9 പോയന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍.

pathram:
Related Post
Leave a Comment