പെര്‍ത്തില്‍ കൊമ്പുകോര്‍ത്ത് ക്യാപ്റ്റന്‍മാര്‍… ശാസിച്ച് അംപയര്‍

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും. ഓസീസ് രണ്ടാം ഇന്നിംഗ്‌സിലെ 71-ാം ഓവറിലായിരുന്നു സംഭവം. ഫീല്‍ഡ് അംപയര്‍ ഗാരി ഗഫാനി ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇന്ത്യഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ തമ്മില്‍ വാക്കേറ്റം നടന്നത്. നാലാം ദിനത്തിലേക്കു കടന്ന മല്‍സരത്തില്‍ പോരാട്ടം മുറുകുന്നതിനിടെയാണ് ക്യാപ്റ്റന്‍മാര്‍ വീണ്ടും കളത്തില്‍ ഉരസിയത്. അംപയറായ ക്രിസ് ജെഫാനിക്കു തൊട്ടുമുന്നിലായിരുന്നു സംഭവം. ക്യാപ്റ്റന്‍മാര്‍ അതിരുവിട്ടതോടെ ഇരുവരെയും ശാസിച്ച ജെഫാനി, നിങ്ങള്‍ ക്യാപ്റ്റന്‍മാരാണെന്ന് ഓര്‍മിക്കണമെന്നും മുന്നറിയിപ്പു നല്‍കി.
മല്‍സരത്തിന്റെ മൂന്നാം ദിനത്തിലും ക്യാപ്റ്റന്‍മാര്‍ തമ്മില്‍ ഉരസിയിരുന്നു. ഇക്കുറി കുറച്ചുകൂടി അതിരുവിട്ട രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ ടിം പെയ്ന്‍, റണ്‍ പൂര്‍ത്തിയാക്കാന്‍ ഓടുന്നതിനിടെയാണ് കോഹ്‌ലി പ്രകോപനവുമായി എത്തിയത്.
പ്രകോപനപരമായി സംസാരിച്ച് ടിം പെയ്‌നാണ് സ്ലഡ്ജിംഗിന് തുടക്കമിട്ടത്. ‘ഇന്നലെ തോറ്റവരില്‍ ഒരാളാണ് നിങ്ങള്‍. ഇന്ന് എന്തുകൊണ്ടാണ് ഇത്ര കൂളാവുന്നത്’ എന്നായിരുന്നു കോലിയെ കുത്തി ഓസീസ് നായകന്റെ ചോദ്യം. ‘ഇതു മതി. ഇനി കളിക്കാന്‍ നോക്കൂ’ എന്നായിരുന്നു അംപയറിന്റെ നിര്‍ദ്ദേശം. പെയ്ന്‍ തന്നെത്തന്നെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ‘നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ് ടിം’ എന്ന് അംപയര്‍ ജെഫാനി ഓര്‍മിപ്പിച്ചു. ഇതിനു പിന്നാലെ ‘ശാന്തനാകൂ, വിരാട്’ എന്ന് പെയ്ന്‍ പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ സ്‌ക്വയര്‍ ലെഗ് അംപയറായ കുമാര്‍ ധര്‍മസേനയോട് കോഹ്‌ലി പരാതി പറയുന്നതും കാണാമായിരുന്നു
‘ഇന്ത്യ മല്‍സരം തോല്‍ക്കാന്‍ ആരംഭിക്കുന്നതിന്റെ ആദ്യ സൂചനയാണ് ഇത്’ എന്നായിരുന്നു സെന്‍ റേഡിയോയില്‍ മുന്‍ ഓസീസ് താരം കൂടിയായ ഡാമിയന്‍ ഫ്‌ലെമിങ്ങിന്റെ അഭിപ്രായം.
എന്നാല്‍, ഇരുവരുടെയും പ്രവര്‍ത്തിയില്‍ പ്രത്യേകിച്ച് പന്തികേടൊന്നും തോന്നുന്നില്ല എന്നായിരുന്നു മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം. തടയപ്പെടേണ്ട എന്തെങ്കിലും ഇരുവരും ചെയ്തതായി തോന്നുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു.
മല്‍സരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ചയും ക്യാപ്റ്റന്‍മാര്‍ തമ്മില്‍ കോര്‍ത്തിരുന്നു. അവസാന ഓവറില്‍ പെയ്‌നെ പുറത്താക്കാന്‍ ഇന്ത്യന്‍ ടീം ഒന്നാകെ അപ്പീല്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. അംപയര്‍ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ അദ്ദേഹത്തിന്റെ തീരുമാനം റിവ്യൂ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ ഇടഞ്ഞത്.
‘ഈ ഔട്ട് അംപയര്‍ അനുവദിച്ചിരുന്നെങ്കില്‍ പരമ്പര 20 ആയേനെ’ എന്നായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശം. ആദ്യ െടസ്റ്റ് ജയിച്ച ഇന്ത്യ, ഈ മല്‍സരവും ജയിക്കും എന്നാണ് കോഹ്‌ലി ഉദ്ദേശിച്ചതെന്നു വ്യക്തം.
ഇതിനോട് പെയ്‌നിന്റെ പ്രതികരണം ഇങ്ങനെ:

‘അതിനു മുന്‍പ് നിങ്ങള്‍ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’.
മല്‍സരത്തിന്റെ അവസാന രണ്ടു ദിനം പോരാട്ടച്ചൂട് ഇതുവരെയില്ലാത്തവിധം ഉയരുമെന്ന് മനസ്സിലാക്കാന്‍ ഇതില്‍പ്പരം എന്തു വേണം!

മൂന്നാം ദിനം കളിയവസാനിക്കവെയാണ് നായകന്‍മാര്‍ തമ്മില്‍ വാക്ക്പോര് തുടങ്ങിയത്. മത്സരശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ ഇരുവരും പരസ്പരം പ്രകോപനം സൃഷ്ടിച്ച് സംസാരിക്കുണ്ടായിരുന്നു

pathram:
Related Post
Leave a Comment