ഒടിയനെയും ശ്രീകുമാറിനെയും വിമര്‍ശിച്ചവരോട് ഭാഗ്യലക്ഷിമിയുടെ ചോദ്യം… മോഹന്‍ലാല്‍ സിനിമ കണ്ടിട്ട് ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.? ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ‘ഒടിയനിലൂടെ ബോധ്യമായെന്ന് ഭാഗ്യലക്ഷ്മി. നല്ലതും ചീത്തതുമായ എത്രയോ സിനിമകള്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്.
മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയവര്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?….ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാര്‍ മേനോന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു മഞ്ജു വാര്യര്‍ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല. ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് ‘ഒടിയന്‍’ എന്ന സിനിമ ഇറങ്ങിയ ദിവസം..
നല്ലതും ചീത്തതുമായ എത്രയോ സിനിമകള്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്..അപ്പോള്‍ തന്റെ സിനിമ മോശമാണെങ്കില്‍ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂര്‍ണ്ണമായും മോഹന്‍ലാലിനാണ്.. കാരണം അദ്ദേഹം ഈ സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ്.
പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളില്‍ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല.മോഹന്‍ലാല്‍ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് ‘ഒടിയന്‍’ എന്നാണ് എന്റെ അഭിപ്രായം.ഒരാള്‍ക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാള്‍ക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.
സിനിമ കാണാത്തവര്‍ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോള്‍ തന്നെ മനസ്സിലാവും.ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്..മലയാള സിനിമയില്‍ മോശം സിനിമകള്‍ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകള്‍ ഇറങ്ങിയിട്ടില്ലേ?മോഹന്‍ലാലിന്റെ മോശം സിനിമകള്‍ ഇറങ്ങിയിട്ടില്ലേ? സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം.
അതിന് പേര് വിമര്‍ശനം എന്നല്ല,വേറെയാണ്. മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയവര്‍ സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?….ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാര്‍ മേനോന്‍ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു മഞ്ജു വാര്യര്‍ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല…ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കില്‍ വിജയിക്കും..സ്വന്തം അഭിപ്രായത്തില്‍ സിനിമ കാണുന്നവരുമുണ്ട് ഇവിടെ…
ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ…
Leave a Comment