ഇന്നലെ റിലീസ് ആയ ഒടിയന്‍ സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ശ്രീകുാര്‍ മേനോനെയും ഒടിയനെയും വളരെ മോശമായി ചിത്രീകരിക്കുന്നുമുണ്ട്. ഇതിനിടയില്‍ മോഹന്‍ലാല്‍ ഒടിയനെക്കുറിച്ച് റിലീസിന് മുന്‍പ് പറഞ്ഞ വിഡിയോ വൈറലാകുന്നു. ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളൂ. അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്- വിഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.
പാലക്കാടിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഒടിയന്‍ എന്ന മിത്തിനെ അവലംബിച്ചാണ് സിനിമ എടുത്തിരിക്കുന്നത്. മിത്തില്‍ നിന്നും കണ്ടെത്തിയ യുക്തിയുടെ അടിസ്ഥാനത്തിലുള്ള സിനിമയെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഒടിയനെക്കുറിച്ച് പറയുന്നത്.
അതേസമയം തനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്സാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്സണല്‍ അറ്റാക്കിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. അല്ലെങ്കില്‍ എന്റെ കമ്പനിയില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
വലിയ രീതിയിലുള്ള സംഘടിതമായ ആക്രമണമാണിത്. മഞ്ജുവിന്റെ രണ്ടാം വരവിന് അവസരമൊരുക്കിയതിന്റെ ഫലം. ഫാന്‍സുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശനം നടത്തുന്നുണ്ട്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ഒടിയന്‍ റിലീസായതോടെയാണ് ശ്രീകുമാര്‍ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമായത്. സിനിമയെകുറിച്ചും ശ്രീകുമാര്‍ മേനോനെകുറിച്ചും വളരെ മോശം അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
Leave a Comment