ആ വജ്ര വിമാനം വന്നത് എവിടെനിന്ന്..? ഉത്തരമിതാ…!!!

എമിറേറ്റ്‌സിന്റെ വജ്രം പതിപ്പിച്ച വിമാനത്തെ കുറിച്ച് അധികൃതരുടെ വെളിപ്പെടുത്തല്‍. എമിറേറ്റ്‌സിന്റെ വജ്രം പതിപ്പിച്ച ഈ വിമാനത്തെ നോക്കി അത്ഭുതപെടാത്തവര്‍ ആരും തന്നെയുണ്ടാവില്ല. അത്രത്തോളം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു ഈ വിമാനം. വജ്രം പതിച്ച എമിറേറ്റ്‌സിന്റെ ഒരു വിമാനമാണ് ഇപ്പോഴത്തെ വൈറല്‍ താരം. ഒടുവില്‍ എമിറേറ്റ്‌സ് അധികൃതര്‍ തന്നെ വജ്രവിമാനത്തിന്റെ പിന്നിലുള്ള സത്യം വെളിപ്പെടുത്തിരംഗത്ത് വന്നിരിക്കുകയാണ്.
സാറ ഷക്കീല്‍ എന്ന കലാകാരി തയാറാക്കിയ ഒരു ചിത്രമാണ് ഇതെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. ഡിസംബര്‍ നാലിനാണ് സാറ ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 4.8 ലക്ഷം ഫോളോവേഴ്സുള്ള സാറയുടെ ഈ വജ്രവിമാനത്തിന് 54,000ലധികം ലൈക്കുകളാണ് ലഭിച്ചത്. ഇത്തരത്തിലുള്ള ‘തിളങ്ങുന്ന ചിത്രങ്ങള്‍’ വേറെയും സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഏതായാലും വജ്രവിമാനം സമൂഹമാധ്യമങ്ങളില്‍ വജ്രശോഭയോടെ ഇപ്പോഴും പറക്കുകയാണ്. ഒരു കലാസൃഷ്ടിയാണെന്ന സത്യം അറിയാതെ.

pathram:
Related Post
Leave a Comment