‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി

‘മാനം തുടുക്കണ് നേരം വെളുക്കണ്’ ഒടിയനിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ആരാധകരുടെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിന് ആവേശം പകരുന്നതാണ് ഒടിയനിലെ ആദ്യ വിഡിയോ ഗാനം. ‘മാനം തുടുക്കണ് നേരം വെളുക്കണ്’ എന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫും ഉള്‍പ്പെടുന്നതാണ് ഗാനരംഗം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ഘോഷാലാണ് പാട്ട് പാടിയിരിക്കുന്നത്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ പാടുന്ന ഗാനവും വൈറവലായിരുന്നു. ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ഒടിയന്‍ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബര്‍ 14 ന് ചിത്രം തീയറ്ററുകളിലെത്തും.

pathram:
Related Post
Leave a Comment