മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ലാ ലിഗയില്‍ ബാഴ്സലോണയ്ക്ക് വിജയം

മാഡ്രിഡ്: ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ലാ ലിഗയില്‍ ബാഴ്സലോണയ്ക്ക് വിജയം. എസ്പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ തകര്‍ത്തത്. നാലില്‍ രണ്ട് ഗോളും മെസിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഡെംബെലെ, സുവാരസ് എന്നിവരും ബാഴ്സയക്ക് വേണ്ടി ഗോള്‍ നേടി. ഒരു അസിസ്റ്റും മെസിയുടെ വകയായിട്ടുണ്ടായിരുന്നു.
17, 65 മിനിട്ടുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ജയത്തോടെ 31 പോയിന്റുമായി പട്ടികയില്‍ ബാഴ്സ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തുടരെ നാലാം മതസരത്തിലും തോറ്റ എസ്പാന്യോള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് വീണു.മറ്റു മത്സരങ്ങളില്‍ അത്ലറ്റികോ മാഡ്രിഡ് അലാവസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. വലന്‍സിയ- സെവിയ്യ മത്സരം 1-1 സമനിലയില്‍ അവസാനിച്ചപ്പോള്‍ സെല്‍റ്റാ വീഗോ രണ്ടിനെതിരെ മൂന്ന് ഗോളിന് വിയ്യാറയലിന് തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ഇന്ന് ഹ്യൂസ്‌കയെ നേരിടും.

pathram:
Related Post
Leave a Comment