ഇന്ത്യ -ഓസീസ് ടെസ്റ്റ്; ശക്തമായ ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പതിനൊന്നംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയാണ് പതിനൊന്നംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആരോണ്‍ ഫിഞ്ചിനൊപ്പമായിരിക്കും ഹാരിസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. അഡ്ലെയ്ഡില്‍ നായകന്‍ ടിം പെയ്നാണ് ടീമിനെ പ്രഖ്യാപിച്ചത്.
മൂന്നാം നമ്പറില്‍ ഉസ്മാന്‍ ഖവാജ ബാറ്റ് വീശും. ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം അഞ്ചാം നമ്പറില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനെ ഉള്‍പ്പെടുത്തി. നാല് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ഓസ്ട്രേലിയ കളിക്കുക. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിണ്‍സ് എന്നിവര്‍ക്കൊപ്പം സ്പിന്നര്‍ നഥാന്‍ ലിയോണും പന്തെറിയും.

ഓസ്ട്രേലിയ ഇലവന്‍

മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ട്രവിസ് ഹെഡ്, ടിം പെയ്ന്‍, പാറ്റ് കമ്മിണ്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.

pathram:
Related Post
Leave a Comment