ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തിരൂ…

കൊച്ചി: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്.
ടീമിന്റെ മോശം പ്രകടനത്തില്‍ നിരാശരായി മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മഞ്ഞപ്പട ആരാധകര്‍ ഒരുവശത്ത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന സമ്മര്‍ദം മറുവശത്തും. ഒന്‍പത് കളിയില്‍ ജയിക്കാനായത് ഒരിക്കല്‍ മാത്രം. മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമടക്കം എട്ട് പോയിന്റുമായി തപ്പിത്തടയുകയാണ് ബ്ലാസ്റ്റേഴ്‌സ്.
ആരാധകര്‍ പ്രതീക്ഷ കൈവിടരുതെന്നും ടീമിനുള്ള പിന്തുണ തുടരണമെന്നും മലയാളിതാരം അനസ് എടത്തൊടിക പറഞ്ഞു. ഓരോ കളിയിലും താരങ്ങളെ മാറ്റുന്ന രീതി കോച്ച് ഡേവിഡ് ജയിംസ് ഇന്നും തുടരും. പത്ത് കളിയില്‍ 15 പോയിന്റുള്ള ജംഷെഡ്പൂരിന് സൂപ്പര്‍താരം ടിം കാഹില്‍ തിരിച്ചെത്തിയത് കരുത്താവും. ജംഷെഡ്പൂരില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും രണ്ടുഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു

pathram:
Related Post
Leave a Comment