96ലെ ജാനു ഇനി മലയാളത്തിന്റെ നായിക

96 ഫെയിം ഗൗരി കിഷന്‍ മലയാളത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രിനീല്‍ എത്തുന്നു. 96ലെ ജാനു മലയാളത്തിലെ നായിക ആയാണ് വീണ്ടും സ്‌ക്രീനില്‍ എത്തുന്നത്. സണ്ണി വെയ്‌നാണ് നായകന്‍. അനുഗ്രഹീതന്‍ ആന്റണി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്.
തിരക്കഥയാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതെന്ന് ഗൗരി പറയുന്നു. ”ഇതില്‍ വികാരങ്ങളുണ്ട്, ഭാവനയുണ്ട്, എല്ലാറ്റിലുമുപരി പരീക്ഷണ കഥാപാത്രങ്ങള്‍ ചെയ്യുന്ന സണ്ണി വെയ്‌നോടൊപ്പം അഭിനയിക്കാനാകുന്നതിന്റെ സന്തോഷമുണ്ട്. നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമിയിലെ അദ്ദേഹത്തിന്റെ പ്രകടനം എനിക്കേറെ ഇഷ്ടമാണ്”, ഗൗരി ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
യഥാര്‍ത്ഥ ജീവിതത്തോട് വളരെയധികം ബന്ധമുള്ള കഥയാണ് അനുഗ്രഹീതന്‍ ആന്റണിയുടേതെന്ന് സണ്ണി വെയ്ന്‍ പറയുന്നു. ”എല്ലാവരുടെ ജീവിതത്തിലും ഒരു ആന്റണിയുണ്ട്. ഈ കഥ എല്ലാവരേയും സ്പര്‍ശിക്കുമെന്ന് എനിക്കുറപ്പാണ്” സണ്ണി വെയ്ന്‍ പറയുന്നു.

pathram:
Related Post
Leave a Comment