കോഴിക്കോട്: ‘രണ്ടാമൂഴം’ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള എംടി വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കീഴ്ക്കോടതിയുടെ തുടര്‍ നടപടികള്‍ക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയാണ് ഉത്തരവിറക്കിയത്. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുന്‍സിഫ് കോടതിയുടെ തീരുമാനം അതുപടി നിലനില്‍ക്കും. 3 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ ഇല്ലാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണു കേസ്. നിര്‍മാണക്കമ്പനിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഒക്ടോബര്‍ 10ന് ആണ് എംടി കോടതിയെ സമീപിച്ചത്. പരാതിയില്‍ ശ്രീകുമാറിനും നിര്‍മാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കി ഇന്‍ജംക്ഷന്‍ ഉത്തരവും പുറപ്പെടുവിച്ചു.
Leave a Comment