കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം. ട്യൂഷനു പോവുകയായിരുന്ന ജാന്‍ഫിഷാന്റെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ജാന്‍ഫിഷാന്‍ സംഭവസ്ഥത്തുവെച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി.
- pathram in KeralaLATEST UPDATESMain sliderNEWS
ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു
Related Post
Leave a Comment