ഒടിയനില്‍ മമ്മൂട്ടിയും ശ്രീകുമാര്‍ മേനോന്‍ പറയുന്നു

ഒടിയനില്‍ മമ്മൂട്ടിയും ശ്രീകുമാര്‍ മേനോന്‍ പറയുന്നു…മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയന്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ പുറത്തുവരുന്ന ഓരോ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രകരണം പൂര്‍ത്തിയാക്കി റിലീസ് തിയ്യതി പ്രഖ്യാപിച്ച ചിത്രത്തിനായി ദിവസങ്ങളെണ്ണി മലയാളി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. ഒടിയന്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ പുറത്തുവരുന്ന ഓരോ വാര്‍ത്തയും വിശേഷങ്ങളും ആരാധകരുടെ ആകാംക്ഷ കൂട്ടികൊണ്ടിരുന്നു. ഇപ്പോഴിതാ ഏറെ ഉയര്‍ന്നുകേട്ട ആ ചോദ്യത്തിനും ഉത്തരമായി. ഒടിയനില്‍ മമ്മൂട്ടിയുണ്ടാകുമോ? അതെ എന്ന ഉത്തരമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അതിഥിതാരമായല്ല മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയാണ് നിര്‍വഹിക്കുന്നത്. ‘ ‘മമ്മൂക്കയ്ക്ക് നന്ദി, നിങ്ങളുടെ മനം മയക്കുന്നതും ഗാംഭീര്യമുള്ളതുമായ ശബ്ദത്തില്‍ ഞങ്ങളുടെ ഒടിയന്‍ പൂര്‍ത്തിയായി. അതിരുകളില്ലാത്ത നന്ദി.’ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് ലാലിന്റെ നായികയായി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുന്നത്.

pathram:
Related Post
Leave a Comment