ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി പൂള്‍ സിയില്‍ ഇന്ത്യ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ സമനില പിടിച്ചതോടെയാണ് ഇന്ത്യ ഒന്നാമത് ആയത്. ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാക്കളായ ബല്‍ജിയത്തിനെതിരെ പൊരുതി നേടിയ 2-2 സമനിലയുമായി ഇന്ത്യ പൂളില്‍ ഒന്നാമത് ആയത്. ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം 2 ഗോള്‍ തിരിച്ചടിച്ച് കരുത്തു പ്രകടിപ്പിച്ച ഇന്ത്യയ്ക്ക് അവസാന നിമിഷങ്ങളില്‍ പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ച മൂലമാണ് സമനില വഴങ്ങേണ്ടി വന്നത്. പൂള്‍ സിയില്‍ ഇന്നലെ ആദ്യം നടന്ന കളിയില്‍ കാനഡയും ദക്ഷിണാഫ്രിക്കയും 1-1 സമനിലയില്‍ പിരിഞ്ഞു. എട്ടാം മിനിറ്റില്‍ അലെനാന്‍ഡര്‍ ഹെന്‍ഡ്രിക്‌സിന്റെ ഗോളില്‍ ബല്‍ജിയമാണു മുന്നിലെത്തിയത്. പക്ഷേ, ലോക മൂന്നാം സ്ഥാനക്കാരായ ബല്‍ജിയത്തിനെതിരെ ലോക റാങ്കിങ്ങില്‍ അഞ്ചാമതുള്ള ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തോടെ പൊരുതി. മൂന്ന്, നാല് ക്വാര്‍ട്ടറുകളിലായി 2 ഗോളുകള്‍ നേടിയതോടെ കളി വട്ടം തിരിഞ്ഞു. ഹര്‍മന്‍പ്രീത് സിങ് (39), സിമ്രന്‍ജിത് സിങ് (47) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. വിജയത്തിലേക്കെന്നു കരുതിയ നേരത്ത്, അവസാന മിനിറ്റുകളില്‍ ആഞ്ഞടിച്ച ബല്‍ജിയത്തിനു മുന്നില്‍ ഇന്ത്യന്‍ പ്രതിരോധത്തിനു പിഴച്ചു. അതിലൊരു അവസരം മുതലാക്കിയ സൈമണ്‍ ഗൗങ്‌നാര്‍ദ് 56ാം മിനിറ്റില്‍ സന്ദര്‍ശകര്‍ക്കു സമനില ഗോള്‍ സമ്മാനിച്ചു (22).പൂള്‍ സിയില്‍ ഒന്നു വീതം ജയവും സമനിലയുമായി ഇന്ത്യയ്ക്കും ബല്‍ജിയത്തിനും ഒരേ പോയിന്റ് ആണെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ഇന്ത്യ മുന്നിലെത്തിയത്. ബല്‍ജിയം കാനഡയോടു 21നു കഷ്ടിച്ചു ജയിപ്പോള്‍ ദക്ഷിണാഫ്രിക്കയെ 50ന് കീഴടക്കാനായതാണ് ഇന്ത്യയ്ക്കു ഗുണമായത്. എട്ടിന് കാനഡയ്ക്ക് എതിരെയാണ് ഇന്ത്യയുടെ പൂളിലെ അവസാന മല്‍സരം.
- pathram in LATEST UPDATESMain sliderSPORTS
ലോകകപ്പ് ഹോക്കി: പൂള്‍ സിയില്‍ ഇന്ത്യ ഒന്നാമത്
Related Post
Leave a Comment