ഹോക്കി ലോകകപ്പ് : ബെല്‍ജിയത്തോട് ഇന്ത്യയ്ക്ക് സമനില

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് സമനില. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ട് ഗോളിനാണ് ഇന്ത്യ സമനില വഴങ്ങിയത്. എന്നാല്‍ ഗ്രൂപ്പില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍.
എട്ടാം മിനുറ്റില്‍ ഹെന്റിക്‌സിന്റെ ഗോളില്‍ ബെല്‍ജിയമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഹര്‍മന്‍പ്രീതിലൂടെയും(39) സിമ്രാന്‍ജീത്തിലൂടെയും(47) ഗോള്‍ മടക്കി ഇന്ത്യ ലീഡ് പിടിച്ചു. കളി തീരാന്‍ നാല് മിനുറ്റുകള്‍ ശേഷിക്കേ ഗൗനാര്‍ഡ് ബെല്‍ജിയത്തിനെ സമനിലയിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തിരുന്നു.

pathram:
Related Post
Leave a Comment